ജമ്മു കാശ്മീരിൽ നിയന്ത്രണവിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു

Spread the love

 

സ്വന്തം ലേഖകൻ

ശ്രീനഗർ: ജമ്മു കാശ്മീരിൽ നിയന്ത്രണവിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു. വ്യാഴാഴ്ച രജൗരിയിലാണ് അപകടം സംഭവിച്ചത് . സുരൻകോട്ടിൽനിന്ന് ജമ്മുവിലേക്ക് പോകവെയാണ് അപകടം. റോഡിൽ നിന്നും തെന്നിയ മാറിയ ബസ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടത്തിൽ 24ലേറെ പേർക്ക് പരിക്കേറ്റു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. പരിക്കേറ്റവരെ ജമ്മു ജിഎംസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ മരിച്ചവരുടെ വിവരങ്ങൾ ലഭ്യമല്ല.