video
play-sharp-fill
പട്ടാപ്പകൻ ആഢംബര കാറിലെത്തി സർക്കാർ ഉദ്യോഗസ്ഥൻ ചമഞ്ഞ് കള്ളൻ കട്ടത് പൊതുമുതൽ; വ്യാജ സർക്കാരുദ്യോഗസ്ഥനെ തേടി പൊലീസ്

പട്ടാപ്പകൻ ആഢംബര കാറിലെത്തി സർക്കാർ ഉദ്യോഗസ്ഥൻ ചമഞ്ഞ് കള്ളൻ കട്ടത് പൊതുമുതൽ; വ്യാജ സർക്കാരുദ്യോഗസ്ഥനെ തേടി പൊലീസ്

 

സ്വന്തം ലേഖകൻ

ആലപ്പുഴ : പട്ടാപ്പകൽ ആഢംബര കാറിലെത്തി സർക്കാർ ഉദ്യോഗസ്ഥൻ ചമഞ്ഞ് കള്ളൻ കട്ടത് പൊതുമുതൽ. വ്യാജ സർക്കാരുദ്യോഗസ്ഥനെ തേടി പൊലീസ്. ദേശീയപാത പൊളിച്ചതിന്റെ അവശിഷ്ടങ്ങളാണ് പകൽവെളിച്ചത്തിൽ ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തി കള്ളൻ വിറ്റ് കാശാക്കിയത്. തുറവൂരിനു വടക്കുഭാഗത്ത് കൂട്ടിയിട്ടിരിക്കുന്ന സാമഗ്രികളാണ് വിരുതൻ വിറ്റത്. ഡിസംബർ 27 നായിരുന്നു പൊതുമരാമത്തിലെ സർക്കാർ ഉദ്യോഗസ്ഥരെ ഞെട്ടിച്ച സംഭവം നടന്നത്.

തുറവൂരിനു വടക്കോട്ട് അരൂർവരെ ഇതിന്റെ ആദ്യഘട്ടം പൂർത്തിയാക്കി കഴിഞ്ഞു. പാതയുടെ മേൽതട്ട് പൊളിച്ച് 30 ശതമാനം വീണ്ടും ഉപയോഗിച്ചാണ് പുനർനിർമാണം. അവശേഷിക്കുന്ന ഭാഗം പാതയുടെ വശങ്ങളിലെ ഉയരവ്യത്യാസം പരിഹരിക്കാനായി വശങ്ങളിൽ നിക്ഷേപിച്ചിരുന്നു. ഇതാണ് കള്ളൻ കച്ചവടം നടത്തിയത്. 50 എം ക്യൂബ് (10 ടിപ്പർ) സാമഗ്രികളാണ് വിറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആഡംബര കാറിൽ എത്തി ഉദ്യോഗസ്ഥനാണെന്നു പറഞ്ഞാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് സാമഗ്രികൾ ആവശ്യക്കാർക്ക് നൽകിയത്. ഗ്രാമീണ റോഡുകൾ കുഴി അടയ്ക്കുന്നതിനും മറ്റുമായി ജനകീയ സമിതികളടക്കം ഇയാളുമായി ബന്ധപ്പെട്ടു. ലോഡൊന്നിനു 1500 രൂപ വരെയാണ് ഈടാക്കിയത്.

ദേശീയപാത പട്ടണക്കാട് വിഭാഗം അസി. എൻജിനീയർ ഇത് സംബന്ധിച്ച് കുത്തിയതോട് പൊലീസിൽ പരാതി നൽകി. പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതോടെയാണ് കച്ചവടം കള്ളന്റെതായിരുന്നു എന്ന് മനസ്സിലാക്കിയത്. മണ്ണുമാന്തി യന്ത്രവുമായെത്തിയ ആളും ഇതിനിടെ കടന്നുകളഞ്ഞു. അംഗീകൃതമായ നടപടിയെന്നു കരുതിയെത്തി ഇതുവാങ്ങിയവരടക്കം ഇപ്പോൾ പ്രതിപട്ടികയിലായി