video
play-sharp-fill

ഏഴാം ക്ലാസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി ; മരണം കൊലപാതകമെന്ന് സംശയം ; കുട്ടിയുടെ തോളിലും തുടയുടെ ഭാഗത്തും മുറിവുകൾ

ഏഴാം ക്ലാസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി ; മരണം കൊലപാതകമെന്ന് സംശയം ; കുട്ടിയുടെ തോളിലും തുടയുടെ ഭാഗത്തും മുറിവുകൾ

Spread the love

 

സ്വന്തം ലേഖിക

ഇടുക്കി: മൂന്നാറിൽ ദുരൂഹസാഹചര്യത്തിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. മൂന്നാർ കെഡിഎച്ച്പി ചെണ്ടുവര എസ്റ്റേറ്റിനുള്ളിലെ വീടിനുള്ളിലാണ് പന്ത്രണ്ടുവയസ്സുകാരനായ സിദ്ധാർഥിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

ചെണ്ടുവര എസ്‌റ്റേറ്റിലെ സൂപ്പർവൈസറായ രാജയുടേയും തൊഴിലാളിയായ ദീപയുടേയും മകനാണ് സിദ്ധാർത്ഥ്.തേയിലത്തോട്ടത്തിലെ പണി കഴിഞ്ഞ് മടങ്ങിയെത്തിയ അമ്മ ദീപയാണ് സിദ്ധാർഥിനെ വീടിനുള്ളിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. പിന്നീട് അയൽവാസികളെ വിളിച്ചുവരുത്തി കുട്ടിയെ താഴെയിറക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് കുട്ടിയെ ചെണ്ടുവരയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൂന്നാറിൽ നിന്നും ഏറെ അകലെയുള്ള ചെണ്ടുവര എസ്റ്റേറ്റിൽ മികച്ച ആശുപത്രിയോ ഫ്രീസർ സൗകര്യങ്ങളോ ഇല്ലാത്തതു കാരണം കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അടിമാലിയിൽ എത്തിക്കുകയായിരുന്നു.

പ്രാഥമിക നിഗമനത്തിൽ കുട്ടിയുടെ മരണം കൊലപാതകമായിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കുട്ടിയുടെ തുടയുടെ ഭാഗത്തും തോളിലും കണ്ട പാടുകളാണ് സംശയത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.