video
play-sharp-fill

ഇന്ധനം നിറയ്ക്കുന്നതിനിടെ കാർ കത്തിയമർന്നു

ഇന്ധനം നിറയ്ക്കുന്നതിനിടെ കാർ കത്തിയമർന്നു

Spread the love

 

സ്വന്തം ലേഖകൻ

ഹൈദരാബാദ്: ഇന്ധനം നിറയ്ക്കുന്നതിനിടെ കാർ കത്തിയമർന്നു . ഹൈദരാബാദിലാണ് സംഭവം. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. ഇന്ധനം നിറയ്ക്കുന്ന മെഷീനിനോട് ചേർത്താണ് കാർ നിർത്തിയിരുന്നത്. ഇന്ധനം നിറയ്ക്കുന്നതിനിടെ കറുത്ത പുക ഉയർന്നു.തൊട്ടുപിന്നാലെ തീപടരുകയും കാർ കത്തി ചാമ്ബലാകുകയുമായിരുന്നു.

കാർ ഇന്ധനം നിറയ്ക്കാനായി നിർത്തിയിട്ട ശേഷം ഡ്രൈവർ ബാത്ത്‌റൂമിൽ പോയ സമയത്താണ്തീ പിടിത്തമുണ്ടായത്.സ്‌കോഡ റാപ്പിഡ് കാറാണ് കത്തിയമർന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീപടരുന്നത് കണ്ട് ഡ്രൈവറും പമ്ബ് ഉടമയും പ്രദേശത്ത് നിന്ന് ഓടി. പമ്ബ് മാനേജർ പോലീസിലും ഫയർഫോഴ്‌സിലും വിവരം അറിയിച്ചു. ഇതോടെ അഞ്ച് ഫയർഫോഴ്‌സ് വാഹനങ്ങൾ പത്ത് മിനിട്ടിനുള്ളിൽ സംഭവ സ്ഥലത്തെത്തി തീ അണച്ചു. തീ ഗ്യാസ് സ്റ്റേഷനിലേക്ക് പടരാൻതുടങ്ങിയിരുന്നെങ്കിലും ഫയർഫോഴ്‌സിന്റെ സമയോചിത ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി.

അഗ്നിഗോളമായി മാറിയ സ്‌കോഡയിൽ നിന്ന് തീ പെട്രോൾ മിഷീനിലേക്ക് പടരുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കാർ പൂർണമായും കത്തിനശിച്ചതും ദൃശ്യങ്ങളിൽ കാണാം.

സംഭവത്തെത്തുടർന്ന് പെട്രോൾ പമ്പിന്റെ പ്രവർത്തനം താത്ക്കാലികമായി നിർത്തിവെച്ചു. നാശനഷ്ടങ്ങൾ എത്രയെന്ന് കണക്കാക്കാൻ മാനേജ്‌മെന്റിന് ഇനിയും സാധിച്ചിട്ടില്ല.