video
play-sharp-fill

Saturday, May 17, 2025
Homeflashസ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക ; നിങ്ങളുടെ ഫോൺ എപ്പോൾ വേണമെങ്കിലും ഹാക്ക് ചെയ്യപ്പെടാം

സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക ; നിങ്ങളുടെ ഫോൺ എപ്പോൾ വേണമെങ്കിലും ഹാക്ക് ചെയ്യപ്പെടാം

Spread the love

 

സ്വന്തം ലേഖകൻ

കൊച്ചി: സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക.നിങ്ങളുടെ ഫോൺ എപ്പോൾ വേണമെങ്കിലും ഹാക്ക് ചെയ്യപ്പെടാം.പോയ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം സൈബർ ആക്രമണങ്ങൾക്ക് കൂടുതൽ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇന്റർനെറ്റ് വേഗത വർധിക്കുന്നതിന് സമാനമായി സൈബർ ആക്രമണങ്ങളുടെ വ്യാപ്തി വർധിക്കാനുളള സാധ്യത തളളിക്കളയാൻ സാധിക്കില്ലെന്നാണ് കൺസൾട്ടിങ് സ്ഥാപനമായ ഗ്രാൻഡ് തോൺടണിന്റെ റിപ്പോർട്ടിൽ ഉള്ളത്.ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുളള നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി ഹാക്കർമാർ വിവരങ്ങൾ ചോർത്താനുളള അപകടസാധ്യത കൂടുതലാണെന്ന് മുന്നറിയിപ്പിൽ പറയുന്നു.

വിവരങ്ങളുടെ ചോർച്ചയിൽ മുൻവർഷത്തെ അപേക്ഷിച്ച് 2019ൽ 54 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്.ഈ വർഷവും ഇത് ഉയരാനുളള സാധ്യത തളളിക്കളയാൻ കഴിയില്ലെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. മൊബൈൽ കേന്ദ്രീകരിച്ചുളള മാൽവെയറുകളുടെയും ബാങ്കിങ് ട്രോജനുകളുടെയും വർധന സുരക്ഷാ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുളള നൂതന സാങ്കേതികവിദ്യകൾ ഹാക്കർമാർ ആശ്രയിക്കുന്നതാണ് ഈ വർഷം സുരക്ഷാ ഭീഷണി ഉയർത്തുന്നതിന്റെ മുഖ്യ കാരണമെന്ന് റിപ്പോർട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ ഫൈവ് ജിയിലേക്ക് ലോകം പൂർണമായി മാറി കൊണ്ടിരിക്കുകയാണ്. ഇതനുസരിച്ച് ഇന്റർനെറ്റ് വേഗതയും വർധിച്ചിട്ടുണ്ട്. ഇതിന് സമാനമായി ഡേറ്റ ചോർത്തുന്നത് അടക്കമുളള സൈബർ ആക്രമണങ്ങളും ഉയരുന്നത് ആശങ്കയോടെ കാണണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

സുരക്ഷാഭീഷണിയെ നേരിടാൻ കരുതലോടെയുളള ഇടപെടൽ വേണമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. നിതാന്ത ജാഗ്രത ഉറപ്പുവരുത്താൻ തുടർച്ചയായുളള നിരീക്ഷണം ഉൾപ്പെടെയുളള സംവിധാനങ്ങൾക്ക് കമ്ബനികൾ രൂപം നൽകണം. സൈബർ ആക്രമണങ്ങളെ നേരിടാൻ നൂതനസാങ്കേതികവിദ്യയുടെ സഹായത്തോടെയുളള ചട്ടക്കൂടിന് രൂപം നൽകണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments