
സ്വന്തം ലേഖകൻ
ന്യൂഡൽഹി: സബ്‌സിഡിയില്ലാത്ത പാചകവാതകത്തിന് വില വർധിപ്പിച്ചു. സിലിണ്ടറൊന്നിന് 19 രൂപയാണ് വർധിപ്പിച്ചത്. തുടർച്ചയായി അഞ്ചാം മാസമാണ് പാചകവാതക വില വർധിപ്പിക്കുന്നത്. ആഗസ്റ്റിന് ശേഷം വില 140 രൂപ വർധിപ്പിച്ചിരുന്നു.
പുതുക്കിയ വില പ്രകാരം ഇന്ത്യൻ ഓയിൽ കേർപ്പറേഷന്റെ ഇന്ത്യൻ എൽ.പി.ജി സിലിണ്ടറിന് ഡൽഹിയിൽ 714 രൂപയും മുംബൈയിൽ 684.5 രൂപയുമാണ് വില.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാചകവാതകത്തിനുള്ള നികുതിയിൽ ഓരോ മാസവും കേന്ദ്രസർക്കാർ വ്യത്യാസം വരുത്തുകയാണ്. അന്താരാഷ്ട്രവിപണിയിലെ എൽ.പി.ജി വില, വിദേശ വിനിമയ നിരക്ക്? എന്നിവയനുസരിച്ചാണ് വിലയിൽ മാറ്റം വരുത്തുന്നത്.