ആരാധകർക്ക് ലാലേട്ടന്റെ പുതുവത്സര സമ്മാനം ; ബ്രഹ്മാണ്ഡ ചിത്രം ” മരക്കാർ അറബിക്കടലിന്റെ സിംഹം” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
സ്വന്തം ലേഖകൻ
കൊച്ചി: ആരാധകർക്ക് ലാലേട്ടന്റെ പുതുവത്സര സമ്മാനം. പ്രിയദർശൻ-മോഹൻലാൽ കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമായ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ആരാധകർക്കുള്ള പുതുവത്സര സമ്മാനമയിട്ടാണ് മോഹൻലാൽ ഈ പോസ്റ്റർ പുറത്തുവിട്ടത്. ‘പുതുവത്സരാശംസകൾ. ദൈവത്തിന്റെ അനുഗ്രഹത്തോടെ ഒരു ദൃശ്യവിരുന്നു ഈ വർഷം നിങ്ങൾക്ക് ഞങ്ങൾ പ്രോമിസ് ചെയ്യട്ടെ, എന്റെ ഹൃദയത്തോട് ചേർത്ത് വച്ച ഒരു ചിത്രത്തോടെ മരക്കാർഅറബിക്കടലിന്റെ സിംഹം’ എന്നാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് കൊണ്ട് മോഹൻലാൽ കുറിച്ചത്.
2020 മാർച്ച് 26ന് ചിത്രം തീയ്യേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്. അഞ്ച് ഭാഷകളിലായി അയ്യായിരം തീയ്യേറ്ററുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥയാണ് ചിത്രം പറയുന്നത്. മോഹൻലാൽ ടൈറ്റിൽ റോളിലെത്തുന്ന ചിത്രത്തിൽ മോഹൻലാലിന്റെ കുട്ടിക്കാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹൻലാൽ ആണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മഞ്ജു വാര്യരാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, ബോളിവുഡ് താരം സുനിൽ ഷെട്ടി, സംവിധായകൻ ഫാസിൽ, സിദ്ദിഖ്, മുകേഷ്, നെടുമുടി വേണു, പ്രഭു, അശോക് സെൽവൻ, അർജുൻ സർജ എന്നിങ്ങനെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. നൂറു കോടി രൂപ ചെലവിൽ ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.