video
play-sharp-fill
മദ്യപിച്ച് വാഹനം ഓടിക്കൽ ; 424 ലൈസൻസുകൾ റദ്ദാക്കി

മദ്യപിച്ച് വാഹനം ഓടിക്കൽ ; 424 ലൈസൻസുകൾ റദ്ദാക്കി

 

സ്വന്തം ലേഖകൻ

കോഴിക്കോട്: കോഴിക്കോട്, കൊടുവള്ളി, നന്മണ്ട റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളുടെ പരിധിയിൽ കഴിഞ്ഞ വർഷം മോട്ടോർ വാഹന വകുപ്പ് നടത്തിയ വാഹന പരിശോധനയിൽ വിവിധ വകുപ്പുകളിലായി നിയമനലംഘനത്തിന് 19,798 കേസുകളിന്മേൽ നടപടിയെടുത്തു, ആകെ 1,89,09,830 രൂപ പിഴ ഈടാക്കുകയും ചെയ്തു.

മദ്യപിച്ച് വാഹനം ഓടിച്ചതിന് 424 പേരുടെ ലൈസൻസുകൾ റദ്ദാക്കി . കൂടാതെ മൊബൈൽഫോണിൽ സംസാരിച്ച് വാഹനം ഓടിച്ചതിന് 211 പേരുടെയും അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം വരുത്തിയതിന് 887 പേരുടെയും ലൈസൻസുകൾ റദ്ദാക്കിയെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു . ഹെൽമെറ്റ് ധരിക്കാതെ വാഹനം ഓടിച്ച 3259 പേർക്കെതിരേയും നടപടിയെടുത്തിട്ടുണ്ട്. .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group