video
play-sharp-fill
എല്ലാവരുടേയും ആഗ്രഹങ്ങൾ സഫലമാകട്ടെ ;പുതുവത്സര ആശംസയുമായി പ്രധാനമന്ത്രി

എല്ലാവരുടേയും ആഗ്രഹങ്ങൾ സഫലമാകട്ടെ ;പുതുവത്സര ആശംസയുമായി പ്രധാനമന്ത്രി

 

സ്വന്തം ലേഖിക

ന്യൂഡൽഹി : ലോകം പുതുവത്സരം ആഘോഷിക്കുമ്പോൾ ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു മികച്ച വർഷമാകട്ടെ 2020 എന്നും എല്ലാവരുടെയും ആഗ്രഹങ്ങൾ സഫലമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ട്വിറ്ററിലൂടെയാണ് മോദി ന്യൂ ഇയർ ആശംസകൾ അറിയിച്ചത്.

രാജ്യം 2019 ൽ കൈവരിച്ച നേട്ടങ്ങളുടെ സംയുക്തചിത്രം അടങ്ങിയ വീഡിയോ മോദി ചൊവ്വാഴ്ച ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനങ്ങളുടെ കൂട്ടായ പരിശ്രമത്തിലൂടെ ഇന്ത്യയെ മാറ്റത്തിലേക്ക് നയിക്കാനും അതുവഴി 130 കോടി ഇന്ത്യക്കാരുടെ ജീവിതം ഉന്നമനത്തിലേക്ക് എത്തിക്കാനും സാധിക്കുന്ന ഒരു വർഷമായി 2020 അടയാളെപ്പെടുത്തട്ടെയെന്ന് പ്രതീക്ഷിക്കുന്നതായി വീഡിയോ പങ്കുവെച്ചു കൊണ്ട് മോദി കുറിച്ചു.

Tags :