play-sharp-fill
മഹാരാഷ്ട്ര മന്ത്രിസഭാ വികസനം കോൺഗ്രസ് എം.എൽ എമാർ അസംതൃപ്തരെന്ന് റിപ്പോർട്ട്  ; മുൻ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാൻ ഉൾപ്പെടെയുള്ളവരാണ് അതൃപ്തി അറിയിച്ചിരിക്കുന്നത്

മഹാരാഷ്ട്ര മന്ത്രിസഭാ വികസനം കോൺഗ്രസ് എം.എൽ എമാർ അസംതൃപ്തരെന്ന് റിപ്പോർട്ട് ; മുൻ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാൻ ഉൾപ്പെടെയുള്ളവരാണ് അതൃപ്തി അറിയിച്ചിരിക്കുന്നത്

 

സ്വന്തം ലേഖകൻ

മുംബൈ: മഹാരാഷ്ട്ര മന്ത്രിസഭാ വികസനം കോൺഗ്രസ് എം.എൽ എമാർ അസംതൃപ്തരെന്ന് റിപ്പോർട്ട് . തിങ്കളാഴ്ച നടന്ന ഉദ്ധവ് സർക്കാരിന്റെ മന്ത്രിസഭാ വികസനത്തിൽ മുതിർന്ന കോൺഗ്രസ് എം.എൽ.എമാർ അസംതൃപ്തരാണെന്ന് റിപ്പോർട്ട്. മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തതിൽ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാൻ ഉൾപ്പെടെയുള്ളവർ അതൃപ്തി അറിയിച്ചതായി എൻ.ഡി. ടി.വി റിപ്പോർട്ട് ചെയ്തു.

വിശ്വസ്ഥരെ പാർട്ടി അവഗണിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ് എംഎൽഎമാരായ പൃഥിരാജ് ചവാൻ, നസീം ഖാൻ, പ്രണിതി ഷിൻഡെ, സംഗ്രാം തോപ്‌തെ, അമിൻ പട്ടേൽ, റോഹിദാസ് പാട്ടിൽ എന്നിവർ സംസ്ഥാനത്തിന്റെ ചുമതലയുള്ള മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെയെ കണ്ട് ആശങ്ക അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദിത്യ താക്കറെ, എൻസിപി നേതാവ് അജിത് പവാർ എന്നിവർ ഉൾപ്പെടെ 36 പേരെ ഉൾപ്പെടുത്തിയാണ് മന്ത്രിസഭ വിപുലീകരിച്ചത്. അശോക് ചവാൻ, ദീലീപ് വാൽസ് പാട്ടീൽ, സുനിൽ ഛത്രപാൽ ഖേദാർ, കെ.സി. പദ്വി എന്നിവർ അടക്കം 12 പേരാണ് കോൺഗ്രസിൽ നിന്ന് മന്ത്രിമാരായത്.