video
play-sharp-fill
തോമസ് ചാണ്ടിയെ മറന്ന് നിയമസഭ ; അനുശോചനം അർപ്പിച്ചില്ല ; വിയോജിപ്പ് രേഖപ്പെടുത്തി ശബരീനാഥ്‌

തോമസ് ചാണ്ടിയെ മറന്ന് നിയമസഭ ; അനുശോചനം അർപ്പിച്ചില്ല ; വിയോജിപ്പ് രേഖപ്പെടുത്തി ശബരീനാഥ്‌

 

സ്വന്തം ലേഖിക

തിരുവനന്തപുരം: കുട്ടനാട് എംഎൽഎയും മുൻമന്ത്രിയുമായ തോമസ് ചാണ്ടിക്ക് ചരമോപചാരം അർപ്പിക്കാതെ നിയമസഭ ചേർന്നതിൽ വിയോജിപ്പ് അറിയിച്ച് പ്രതിപക്ഷ എംഎൽഎ കെ.എസ് ശബരീനാഥ്‌ സ്പീക്കർക്ക് കത്ത് നൽകി.

ജനപ്രതിനിധിയായിരിക്കെ അന്തരിച്ചാൽ തൊട്ടടുത്ത സഭാ സമ്മേളനത്തിൽ അദ്ദേഹത്തിന് ചരമോപചാരം അർപ്പിക്കുന്ന കീഴ് വഴക്കമാണ് ചൊവ്വാഴ്ച നടക്കാതിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒപ്പമുണ്ടായിരുന്ന ജനപ്രതിനിധിയാണ് തോമസ് ചാണ്ടി. അദ്ദേഹത്തിന്റെ മരണ ശേഷം ആദ്യമായാണ് നിയമസഭാ സമ്മേളനം നടക്കുന്നത്. അനുശോചനം രേഖപ്പെടുത്തുകയോ ഒരു പരാമർശം നടത്തുകയോ പോലും ഉണ്ടാകാത്ത അവസ്ഥ ദൗർഭാഗ്യകരമാണെന്നും കീഴ് വഴക്കങ്ങളുടെ ലംഘനമാണെന്നും ശബരീനാഥ്‌
എം.എൽ.എ സ്പീക്കർക്ക് നൽകിയ കത്തിൽ പറയുന്നു.

എൻ.സി.പി സംസ്ഥാന അധ്യക്ഷനും എൽ.ഡി.എഫ് എം.എൽ.എയുമായിരുന്ന തോമസ് ചാണ്ടി ഡിസംബർ 20നാണ് അന്തരിച്ചത്.നേരത്തെ അദ്ദേഹം പിണറായി സർക്കാരിൽ ഗതാഗത മന്ത്രിയായിരുന്നു.