play-sharp-fill
ഡിസംബർ 31 ഒറ്റ ദിവസം: ഇന്ന് ഇതൊക്കെ ചെയ്തില്ലെങ്കിൽ ദുഖിക്കേണ്ടി വരും …!

ഡിസംബർ 31 ഒറ്റ ദിവസം: ഇന്ന് ഇതൊക്കെ ചെയ്തില്ലെങ്കിൽ ദുഖിക്കേണ്ടി വരും …!

സ്വന്തം ലേഖകൻ

കോട്ടയം: ഒരു വർഷം അവസാനിക്കാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കി. ഒന്നിലധികം കാര്യങ്ങൾ പൂർത്തിയാക്കാനുള്ള അവസാന മണിക്കൂറുകൾ കൂടിയാണ് ഡിസംബർ 31. ഈ കാര്യങ്ങൾ ഇന്ന് ചെയ്തില്ലെങ്കിൽ നിങ്ങൾക്ക് വലിയ വില കൊടുക്കേണ്ടി വരും.

പാനിന് പണി കിട്ടും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിസംബര്‍ 31നകം ആധാറുമായി പെര്‍മനെന്റ് അക്കൗണ്ട് നമ്പര്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ നിങ്ങളുടെ പാന്‍ അസാധുവാകും. ഇതിനുമുമ്പ് ഏഴുതവണയാണ് ആദായ നികുതി വകുപ്പ് ബന്ധിപ്പിക്കുന്നതിനുള്ള തിയതി നീട്ടിനല്‍കിയത്. ഇനി ഒരവസരം ലഭിച്ചേക്കില്ല. കഴിഞ്ഞയാഴ്ച ഐടി വകുപ്പ് നികുതിദായരോട് ഡിസംബര്‍ 31നകം ബന്ധിപ്പിക്കല്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

ഇതിനിടെ ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കാനുള്ള തീയതി 2020 മാർച്ച് 31 വരെ നീട്ടിയതായ വാർത്തയും പുറത്ത് വന്നു.

മറന്നാൽ പിഴ പതിനായിരം

ആദായനികുതി ഫയല്‍ ചെയ്യാനുള്ള അവസാന തിയതിയായിരുന്ന ഓഗസ്റ്റ് 31ആയിരുന്നു. യഥാസമയം നിങ്ങള്‍ ഐടി ഫയല്‍ ചെയ്തിട്ടില്ലെങ്കില്‍ 5000 രൂപ പിഴ നല്‍കി ഡിസംബര്‍ 31നുവരെ അതിന് അവസരമുണ്ട്. ഡിസംബര്‍ 31ന് കഴിഞ്ഞാല്‍ നിങ്ങള്‍ നല്‍കേണ്ട പിഴ 10,000 രൂപയാണ്.

എ ടി എമ്മിനും വിലക്ക്

ഡിസംബര്‍ 31 കഴിഞ്ഞാല്‍ മാഗ്നെറ്റിങ് സ്ട്രിപ്പ് ഉള്ള ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാനാവില്ല. പിന്‍ അടിസ്ഥാനമാക്കിയുള്ള ചിപ് കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ ആര്‍ബിഐ ഇതിനകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിങ്ങള്‍ ഇപ്പോഴും പഴയ കാര്‍ഡാണ് ഉപയോഗിക്കുന്നതെങ്കില്‍ പുതിയ കാര്‍ഡ് ഉടനെ സ്വന്തമാക്കേണ്ടതാണ്.

നികുതി മുന്നേ മുന്നേ

2020-21 അസസ്‌മെന്റ് വര്‍ഷത്തെ മൂന്നാമത്തെ ഗഡു മുന്‍കൂര്‍ നികുതി(അഡ്വാന്‍സ് ടാക്‌സ്) അടയ്‌ക്കേണ്ട അവസാന തിയതി ഡിസംബര്‍ 15 ആയിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് രണ്ടാഴ്ചകൂടി സമയം അനുവദിച്ചിരുന്നു. ഈ തിയതിയും ഡിസംബര്‍ 31ന് അവസാനിക്കും.