പ്രിയങ്കഗാന്ധി പ്രോട്ടോക്കോൾ ലംഘിച്ചതായി സിആർപിഎഫ് : മുൻകൂട്ടി തീരുമാനിക്കാതെ മറ്റുയാത്രകൾ നടത്തി
സ്വന്തം ലേഖകൻ
ലഖ്നൗ: എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധി പ്രോട്ടോക്കോൾ ലംഘിച്ചതായി സിആർപിഎഫ്. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലാക്കപ്പെട്ട മുൻ ഐ.പി.എസ് ഓഫീസർ എസ്.ആർ ധാരാപുരിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുന്നതിനിടെ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധി പ്രോട്ടോക്കോൾ ലംഘിച്ചതായി സിആർപിഎഫ് ഉന്നയിച്ചിരിക്കുന്നത്.
ഡിസംബർ 28-ന് പിസിസി ഓഫീസ് സന്ദർശിക്കുമെന്ന് മാത്രമാണ് പ്രിയങ്ക അറിയിച്ചിരുന്നതെന്നും എന്നാൽ മുൻകൂട്ടി തീരുമാനിക്കാതെ മറ്റുയാത്രകൾ ഇവർ നടത്തിയെന്നുമാണ് സിആർപിഎഫിന്റെ ആരോപണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുൻകൂട്ടി അറിയിക്കാതെ യാത്രകൾ നടത്തുക വഴി ഗുരുതര സെക്യൂരിറ്റി പ്രോട്ടോക്കോൾ ലംഘനമാണ് പ്രിയങ്ക നടത്തിയത്. പേഴ്സണൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ അകമ്പടിയില്ലാതെ സാധാരണ വാഹനത്തിലാണ് അവർ യാത്ര ചെയ്തത്. പാർട്ടി പ്രവർത്തകനൊപ്പം ടൂ-വീലറിൽ യാത്ര ചെയ്തതും സെക്യൂരിറ്റി പ്രോട്ടോക്കോൾ ലംഘനമാണെന്ന് സിആർപിഎഫ് പറയുന്നു.
പൗരത്വനിയമത്തിനെതിരെ പ്രതിഷേധിച്ചതിന് മുൻ ഐ.പി.എസ് ഓഫീസർ എസ്.ആർ ധാരാപുരിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലക്നൗവിൽ നടന്ന പ്രതിഷേധ പരിപാടിക്ക് ശേഷം ധാരാപുരിയുടെ വസതിയിലേക്ക് പോകാനുള്ള പ്രിയങ്കാ ഗാന്ധിയുടെ ശ്രമം യു.പി പൊലീസ് തടഞ്ഞിരുന്നു .എന്നാൽ പോലീസ് നീക്കത്തെ മറികടന്ന് പാർട്ടി പ്രവർത്തകൻറെ സ്കൂട്ടറിൽ പ്രിയങ്ക ഗാന്ധി ലക്ഷ്യസ്ഥാനത്തെത്തി.