ഓസ്‌ട്രേലിയയിൽ കാട്ടുതീ പടരുന്നു ; ആഴ്ചകളായി തുടരുന്ന കാട്ടുതീ ഇതുവരെ പൂർണമായി അണഞ്ഞിട്ടില്ല

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

ഓസ്‌ട്രേലിയ: ഓസ്‌ട്രേലിയയിൽ കാട്ടുതീ പടരുന്നു. താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. കാറ്റിന്റെ ശക്തി കൂടുന്നതും ഭീഷണിയുയർത്തുന്നതായി അധികൃതർ പറഞ്ഞു. കടുത്ത വരൾച്ച സൃഷ്ടിച്ച കാട്ടുതീ പരമ്പരയ്ക്ക് ഇതുവരെ പരിഹാരം കാണാൻ ഓസ്ട്രേലിയയ്ക്കു കഴിഞ്ഞിട്ടില്ല. ആഴ്ചകളായി തുടരുന്ന കാട്ടുതീ ഇതുവരെ പൂർണമായി അണഞ്ഞിട്ടില്ല. ന്യൂ സൗത്ത് വെയിൽസിലും സിഡ്നിയിലുമാണ് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഈസ്റ്റ് ഗിപ്പ്സ്ലാൻഡിലെ ബ്രൂതെൻ, ബുച്ചൻ, ബോനാംഗ് എന്നിവിടങ്ങളിലും കാട്ടു തീ വ്യാപിക്കുകയാണ്. പുതിയ കാട്ടുതീ പല പ്രദേശങ്ങളിലായി ഉണ്ടാകുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. കാട്ടുതീയിൽ പെട്ടും കംഗാരുക്കൾ ഉൾപ്പടെയുള്ള നിരവധി വന്യജീവികൾക്കും ജീവൻ നഷ്ടമായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.വിക്ടോറിയയിലെ ഈസ്റ്റ് ഗിപ്പ്സ്ലാൻഡിൽ നിന്ന് പതിനായിരത്തോളം താമസക്കാരോടും വിനോദ സഞ്ചാരികളോടും ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടു.