
കോൺവെന്റിൽ നിന്നും കാണാതായ യുവതി തൂങ്ങിമരിച്ച നിലയിൽ
സ്വന്തം ലേഖകൻ
മാനന്തവാടി: കോൺവെന്റിൽനിന്നു കാണാതായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ. കുറ്റിമൂല സെന്റ് അഗസ്റ്റിൻ കോൺവെന്റിലെ ജീവനക്കാരിയായ അസം തുംഗ് ബാരി സ്വദേശിനിയായ മേരി(20)യെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാത്രി മുതൽ യുവതിയെ കാണാനില്ലെന്ന് കോൺവെന്റ് അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കോൺവെന്റിന് പുറകിലെ തോട്ടത്തിലെ കശുമാവിൽ മേരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആറുമാസം മുമ്പാണ് മേരി കോൺവെന്റിലെത്തിയത്. തുടർന്നാണ് പോലീസിൽ പരാതി നൽകിയതെന്നും കോൺവെന്റ് അധികൃതർ വ്യക്തമാക്കി. മാനന്തവാടി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0
Tags :