കുടിച്ചിട്ട് ഇനി വലിച്ചെറിയേണ്ട: കുപ്പിയ്ക്ക് പൈസയുമായി ബിവറേജസ് കോർപ്പറേഷൻ കാത്തിരിക്കുന്നു
സ്വന്തം ലേഖിക
തിരുവനന്തപുരം: കുടിച്ചിട്ട് ഇനി മുതൽ മദ്യക്കുപ്പികൾ വലിച്ചെറിയേണ്ട ഉപയോഗിച്ച കുപ്പികൾ തിരികെ സ്വീകരിക്കാൻ ബിവറേജസ് ഷോപ്പുകൾ തയാറാണ്.അതും വെറുതെ കൊടുക്കകയാണെന്ന് കരുതണ്ട. കൊടുക്കുന്ന കുപ്പികൾക്ക് ഇങ്ങോട്ട് പൈസ കിട്ടും.
ഒരു ഫുൾ ഗ്ലാസ് കുപ്പിക്ക് മുന്ന് രൂപയും പ്ലാസ്റ്റിക് കുപ്പിക്കാണെങ്കിൽ കിലോയ്ക്ക 15രൂപയും ലഭിക്കും.ബിയർ കുപ്പി ആണെങ്കിൽ ഒരു രൂപയും കിട്ടും. ക്ലീൻ കേരള കമ്പനിയുമായി ബിവറേജസ് കേർപ്പറേഷൻ ഒപ്പിട്ട കരാർ പ്രകാരമാണ് പുതിയ നടപടി. 3 മാസത്തേക്കു മദ്യക്കുപ്പികൾ ശേഖരിക്കുന്നതിനാണ് ഇപ്പോഴത്തെ കരാർ. തുടർന്ന് സംസ്ഥാനമാകെ വ്യാപിപ്പിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനത്ത് ജനുവരി ഒന്നുമുതൽ ഏർപ്പെടുത്തുന്ന പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായാണ് പ്ലാസ്റ്റിക് കുപ്പികൾ വിൽക്കുന്നവർ തന്നെ അത് തിരിച്ചെടുക്കുകയും ചെയ്യാൻ തീരുമാനമായത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ കേർപ്പറേഷനുകളുടെ പരിധിക്കുള്ളിൻ നിന്നും കുപ്പികൾ ശേഖരിക്കുന്നതിനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
പിന്നീട് സംസ്ഥാന വ്യാപകമായി ഈ പദ്ധതി കൊണ്ടുവരും.ബിവറേജസ് ഔട്ലറ്റുകൾ, ക്ലീൻ കേരള കമ്പനി കേന്ദ്രങ്ങൾ, കൺസ്യൂമർഫെഡ് ഷോപ്പുകൾ, കോർപ്പറേഷന്റെ മാലിന്യ ശേഖരണ കേന്ദ്രങ്ങളിലും കുപ്പികൾ കൈമാറാവുന്നതാണ്. ക്ലിൻ കേരളക്ക് നേരിട്ട് കുപ്പികൾ കൈമാറുന്നവർക്കാകും നിശ്ചയിച്ചിട്ടുള്ള വില ലഭിക്കുക.
ഷോപ്പുകളിലെ കുപ്പിശേഖരണത്തിനു പുറമേ ഹരിത കർമസേനയും ആക്രിക്കച്ചവടക്കാരും വീടുകളിലെത്തി കുപ്പി വാങ്ങും.
ശേഖരണ കേന്ദ്രങ്ങളിൽ ഗ്ലാസ് കുപ്പികൾ, പ്ലാസ്റ്റിക് കുപ്പികൾ, ബീയർ കുപ്പികൾ എന്നിവ ശേഖരിക്കുന്നതിന് വെവ്വേറെ നിറത്തിലുള്ള ബിന്നുകൾ സ്ഥാപിക്കും.
വിവിധ കേന്ദ്രങ്ങളിൽ നിന്ന് ശേഖരിക്കുന്ന കുപ്പികൾ ബിവറേജസ് കേർപ്പറേഷൻ പരിശോധിച്ച് അഞ്ച് ദിവസത്തിനുള്ളിൽ അംഗീകാരം നൽകിയാൻ പുനഃചക്രമണ ഏജൻസിക്ക് കൈമാറും. അതേസമയം, പ്ലാസ്റ്റിക് ശേഖരിക്കുന്നതിനും തരംതിരിക്കുന്നതിനുമുള്ള ചെലവ് ക്ലീൻ കേരള കമ്പനിക്ക് ബിവറേജസ് കോർപറേഷൻ നൽകണം.