play-sharp-fill
കൂരോപ്പടയിൽ വീടിനു മുന്നിൽ കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം: വീടിനുള്ളിൽ നിന്നും യുവതി തീയുമായി ഇറങ്ങിയോടി; മൃതദേഹം മുറ്റത്ത് കണ്ടെത്തിയത് നാട്ടുകാർ

കൂരോപ്പടയിൽ വീടിനു മുന്നിൽ കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം: വീടിനുള്ളിൽ നിന്നും യുവതി തീയുമായി ഇറങ്ങിയോടി; മൃതദേഹം മുറ്റത്ത് കണ്ടെത്തിയത് നാട്ടുകാർ

ക്രൈം ഡെസ്‌ക്

പാമ്പാടി: കൂരോപ്പടയിൽ വീടിനു മുന്നിൽ യുവതിയായ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വീടിനു മുന്നിൽ മുറ്റത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ യുവതി വീടിനുള്ളിൽ നിന്നും ആളിക്കത്തുന്ന ശരീരവുമായി പുറത്തേയ്ക്ക് ഓടിയെത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കൂരോപ്പട എസ്.എൻ പുരം പാനപ്പള്ളി ശ്രീവിലാസം വീട്ടിൽ അനിൽകുമാറിന്റെ ഭാര്യ കെ.ജി ബിന്ദു(43)വിനെയാണ് വീടിനു മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.


ശനിയാഴ്ച വൈകിട്ട് 5.45 നായിരുന്നു ഇവരുടെ മൃതദേഹം അയൽവാസികൾ വീടിനു മുന്നിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. വിവരം അറിഞ്ഞ് പാമ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ യു.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞ നിലയിൽ വീടിന്റെ മുറ്റത്ത് മൃതദേഹം കിടക്കുന്നത് കണ്ടെത്തിയത്. വീടിന്റെ അടുക്കളയിൽ നിന്നും പുറത്തേയ്ക്കുള്ള വാതിലിൽ തീ ആളിപ്പടർന്നിരുന്നു. പൊലീസാണ് ഈ തീ കെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി വൈകി മാത്രം വിവരം പുറത്തറിഞ്ഞതിനാൽ ബന്ധുക്കളെ വിളിച്ചു വരുത്തിയ ശേഷം സ്ഥലം പൊലീസ് ബന്തവസിൽ എടുത്തു. ഞായറാഴ്ച രാവിലെ ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റും. തുടർന്ന് പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും.

മൂന്നു വർഷം മുൻപാണ് ബിന്ദു അനിൽകുമാറിനെ വിവാഹം കഴിച്ചത്. ബിന്ദുവിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. അൽപം മാനസിക പ്രശ്‌നങ്ങൾ കാട്ടിയിരുന്ന ബിന്ദു നാട്ടുകാരുമായി സഹകരിച്ചിരുന്നില്ല. ഇതിനാൽ ബിന്ദുവിന്റെ വീട്ടിലേയ്ക്കു നാട്ടുകാർ കടന്നു വന്നിരുന്നുമില്ല.

കോട്ടയത്തെ പെട്രോൾ പമ്പിലെ ജീവനക്കാരനായ അനിൽകുമാർ രാവിലെ ജോലിയ്ക്കു പോന്നതാണ്. അഞ്ചു മണിയ്ക്കും ബിന്ദുവിനെ വീടിനു സമീപത്തെ ഓട്ടോഡ്രൈവർ കണ്ടിരുന്നതാണ്. എന്നാൽ, അ്ഞ്ചരയോടെ വീട്ടിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ടതോടെയാണ് നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചത്. പാമ്പാടി പൊലീസ് കേസെടുത്തു.