play-sharp-fill
ഉറങ്ങിക്കിടന്ന വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സംഭവം ; യുവാവ് കുറ്റകാരനെന്ന് കോടതി ; ശിക്ഷ ഡിസംബർ 31 ന്

ഉറങ്ങിക്കിടന്ന വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സംഭവം ; യുവാവ് കുറ്റകാരനെന്ന് കോടതി ; ശിക്ഷ ഡിസംബർ 31 ന്

 

സ്വന്തം ലേഖകൻ

മലപ്പുറം: വീടിനകത്ത് അതിക്രമിച്ചു കയറി ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സംഭവം. യുവാവ് കുറ്റക്കാരനെന്ന് കോടതി. മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ഇന്ന് വിധിച്ചത്.


പ്രതിക്കുള്ള ശിക്ഷ ഡിസംബർ 31 ന് വിധിക്കും. നിലമ്പൂർ ഏനാന്തി പാത്തിപ്പാറ വാഴപ്പറമ്പിൽ വി പി രമേശ് എന്ന സുന്ദരൻ (35) ആണ് പ്രതി. പരാതിക്കാരിയുടെ നിലമ്പൂർ മുക്കർശിക്കുന്നിലുള്ള വീട്ടിൽ അതിക്രമിച്ചുകയറിയായിരുന്നു ബലാത്സംഗം ശ്രമം. 2013 ഓഗസ്റ്റ് 19ന് പുലർച്ചെ 2.45നാണ് കേസിനാസ്പദമായ സംഭവം. കേസിലെ 15 സാക്ഷികളിൽ ഒൻപത് പേരെ പ്രോസിക്യൂഷനു വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ സി വാസു കോടതി മുമ്പാകെ വിസ്തരിച്ചു. നിലമ്പൂർ സി.ഐ സുനിൽ പുളിക്കലാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേ സമയം ബന്ധുവീട്ടിൽ വിരുന്നെത്തിയ നാലു വയസ്സുകാരിയെ മറ്റൊരു വീട്ടിലേക്കുകൊണ്ടുപോയി പീഡിപ്പിച്ച 65കാരൻ കഴിഞ്ഞ ദിവസമാണ് പെരുമ്പടപ്പിൽ പിടിയിലായത്.മാറഞ്ചേരി പനമ്പാട് അവുണ്ടിത്തറ സ്വദേശി രാധാകൃഷ്ണൻ(65)നെയാണ് പെരുമ്പടപ്പ് എസ.്‌ഐ സുരേഷും സംഘവും അറസ്റ്റ് ചെയ്തത്.കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.കുട്ടിയുടെ മാതാവ് ചൈൽഡ് ലൈനിന് നൽകിയ പരാതിയിൽ ചൈൽഡ് ലൈനിന്റെ നിർദേശപ്രകാരം പെരുമ്പടപ്പ് പൊലീസ് കേസെടുക്കുകയായിരുന്നു.

പെരിന്തൽമണ്ണ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പ്രതി മാറഞ്ചേരി പനമ്പാട് അവുണ്ടിത്തറ സ്വദേശി രാധാകൃഷ്ണൻ വിവാഹതനാണെങ്കിലും ഭാര്യയും മക്കളും ഇയാളോടൊപ്പമില്ല. കുടുംബ പ്രശ്‌നത്തെ തുടർന്നു ഇവർ വേറെപോയതാണ്. പ്രതി രാധാകൃഷ്ണൻ ബന്ധുവീട്ടിൽ വിരുന്നു വന്ന നാലു വയസ്സുകാരിയെ അവരുടെ വീട്ടിൽ നിന്നും തന്ത്രപൂർവം തന്റെ വീട്ടിലേക്ക് കൊണ്ടുവന്നാണ് ലൈംഗികമായി പീഡിപ്പിച്ചത്. രാധാകൃഷ്ണൻ വീട്ടിൽ തനിയെയാണിപ്പോൾ താമസം. പെൺകുട്ടിയുടെ സ്വഭാവത്തിൽവന്ന വ്യത്യാസം കാരണം മാതാവ് സംസാരിച്ചതോടെയാണ് പീഡന വിവരം പുറത്തുവന്നത്. ഇതോടെ കുട്ടിയുടെ മാതാവ് ചൈൽഡ് ലൈനിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ വിവരം പെരുമ്പടപ്പ്  പൊലീസിന് കൈമാറിയതോടെയാണ് പൊലീസ് കേസെടുത്തത്. പൊന്നാനി ജുഡീഷ്യൽ കോടതി പ്രതിയെ പിടികൂടിയപ്പോൾ അവധിയായതിനാൽ പ്രതിയെ പെരിന്തൽമണ്ണ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ്ഹാജരാക്കിയത്.