video
play-sharp-fill

Thursday, May 22, 2025
Homeflashആധാർ ഇനി ഇന്ത്യയിലെ പ്രഥമ തിരിച്ചറിയൽ രേഖ ; രാജ്യത്ത് 125 കോടി ആധാർ കാർഡുകൾ...

ആധാർ ഇനി ഇന്ത്യയിലെ പ്രഥമ തിരിച്ചറിയൽ രേഖ ; രാജ്യത്ത് 125 കോടി ആധാർ കാർഡുകൾ വിതരണം ചെയ്തു

Spread the love

 

സ്വന്തം ലേഖിക

ന്യൂഡൽഹി: രാജ്യത്തെ 125 കോടി ആളുകൾക്കും ആധാർ കാർഡ് ഉണ്ടെന്നു കേന്ദ്ര സർക്കാർ. 2010-മുതലാണ് രാജ്യത്തെ ജനങ്ങൾക്ക് 12 അക്കമുള്ള ആധാർ കാർഡ് സംവിധാനം നിലവിൽ വന്നത്. എന്നാൽ ഇപ്പോൾ നിലവിൽ ഇന്ത്യയിലെ പ്രഥമ തിരച്ചറിയിൽ കാർഡായി ഇത് മാറി കഴിഞ്ഞു.

വിവിധ സേവനങ്ങൾക്കായി ആളുകൾ ആധാർ ഉപയോഗിക്കുന്നത് വഴി അതിന്റെ ആധികാരിതയ്ക്കായി ദിനംപ്രതി മൂന്ന് കോടി അപേക്ഷകളാണ് ഇപ്പോൾ ലഭിച്ച്ക്കൊണ്ടിരിക്കുന്നതെന്ന് യുഐഡിഎഐ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആളുകൾ അവരുടെ കൂടുതൽ വിവരങ്ങൾ ആധാറിൽ അപ്ഡേറ്റ് ചെയ്യാൻ താത്പര്യം കാണിക്കുന്നതായും അവർ അറിയിച്ചു.

രാജ്യത്തെ ഒട്ടുമിക്ക സർക്കാർ-സർക്കാരിതര സേവനങ്ങളും ഇതിനോടകം തന്നെ ആധാറുമായി ബന്ധപ്പെടുത്തി കഴിഞ്ഞു. ‘331 കോടി ആധാർ അപ്ഡേറ്റുകൾ നടത്തി. ദിനം പ്രതി മൂന്ന് മുതൽ നാല് ലക്ഷം വരെ അപ്ഡേഷൻ അപേക്ഷകൾ വരുന്നുമുണ്ട്’-യുഐഡിഎഐയുടെ പ്രസ്താവനയിൽ പറയുന്നു.

ഡിസംബർ 31-ന് മുമ്പായി പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യൽ നിർബന്ധമാണെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments