പൗരത്വ പ്രതിഷേധം ; ഇന്റർനെറ്റ് നിരോധിച്ചതുമൂലം മൊബൈൽ കമ്പനികൾക്ക് കോടികളുടെ നഷ്ടം
സ്വന്തം ലേഖകൻ
ന്യൂഡൽഹി: രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾ നിയന്ത്രിക്കുന്നതിനായി ഇന്റർനെറ്റ് നിരോധിച്ചതുമൂലം മൊബൈൽ കമ്പനികൾക്ക് കോടികളുടെ നഷ്ടം. ഒരോ മണിക്കൂറിലും 2.45 കോടി രൂപയാണ് കമ്പനികൾക്ക് നഷ്ടമാകുന്നതെന്ന് മൊബൈൽ കമ്പനി അധികൃതർ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾ തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് പലയിടങ്ങളിലും ഇന്റർനെറ്റ് സേവനങ്ങൾക്ക് ഭരണകൂടം വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഉത്തർപ്രദേശിൽ മാത്രം 18 ജില്ലകളിലാണ് ഇന്റർനെറ്റ് വിച്ഛേദിച്ചത്. ഡൽഹിയിലും വിലക്ക് ഏർപ്പെടുത്തിയിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :