സിനിമാ മേഖലയിലെ ലഹരി ഉപയോഗം ; പ്രചരിക്കുന്നത് അഭ്യൂഹം മാത്രം,കണ്ടെത്തിയാൽ കടുത്ത നടപടി സ്വീകരിക്കും : ഋഷിരാജ് സിംഗ്
സ്വന്തം ലേഖിക
റിയാദ്: മലയാള സിനിമാ പ്രവർത്തകർക്കിടയിൽ ലഹരിമരുന്ന് ഉപയോഗം കൂടുതലാണെന്നത് ഊഹാപോഹങ്ങളാണെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. പ്രചരിക്കുന്നത് അഭ്യൂഹം മാത്രമാണ്. ഇതിന് അടിസ്ഥാനമില്ല. ആരോപണം സാധൂകരിക്കുന്ന തരത്തിലുള്ള പരാതികളോ തെളിവുകളോ ഇതുവരെ ലഭ്യമായിട്ടില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.
ഊഹാപോഹങ്ങൾ വച്ച് എന്തു ചെയ്യാനാകും. താൻ എക്‌സൈസ് കമ്മീഷണറായിരുന്നപ്പോൾ ഇതുസംബന്ധിച്ച പരാതികൾ ലഭിച്ചിരുന്നില്ലെന്നും ഋഷിരാജ് സിംഗ് കൂട്ടിച്ചേർത്തു. മലയാള സിനിമാരംഗത്തു ലഹരിമരുന്ന് ഉപയോഗം വ്യാപകമാണെന്ന് നിർമാതാക്കളുടെ സംഘടന അടുത്തിടെ ആരോപിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടന്ന ചർച്ചകളുടെ പശ്ചാത്തലത്തിലാണ് ഋഷിരാജ് സിംഗിന്റെ പ്രതികരണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :