
ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് മുഹമ്മദ് റിയാസിനെ പോലീസ് അറസ്റ്റ് ചെയ്തു
സ്വന്തം ലേഖകൻ
ഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തർപ്രദേശ് ഭവനു മുന്നിൽ പ്രതിഷേധിച്ച ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് മുഹമ്മദ് റിയാസിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്ഥലത്തുണ്ടായിരുന്നവരെയെല്ലാം ബലം പ്രയോഗിച്ച് നീക്കം ചെയ്തു. ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിലെ വിദ്യാർത്ഥി നേതാവ് സുഭാഷ് ചന്ദ്രയും കസ്റ്റഡിയിലായി.
സമരത്തിൽ പങ്കെടുക്കാൻ മന്ദിർ മാർഗിലേക്ക് വിദ്യാർത്ഥികളുമായെത്തിയ ബസ്സുകൾ പോലീസ് കസ്റ്റഡിയിലെടുത്തു. സിആർപിഎഫ് ജവാന്മാരെയും ഇറക്കിയാണ് സർക്കാർ സമരത്തെ നേരിട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉത്തർപ്രദേശിൽ പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച 25 പേരെയാണ് സർക്കാർ വെടിവെച്ച് കൊന്നത്. ഇതിൽ പ്രതിഷേധിച്ചായിരുന്നു യുപി ഭവനു മുന്നിലെ പ്രതിഷേധം. സമാധാനപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് പൊലീസ് ശ്രമിക്കുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. എങ്ങനെയൊക്കെ അടിച്ചമർത്താൻ ശ്രമിച്ചാലും ഇന്ത്യയിലെ വിദ്യാർഥികളും യുവജനങ്ങളും മുന്നോട്ട് പോകുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.