video
play-sharp-fill

കാർഗിലിൽ ഇന്റെർനെറ്റ് പുനസ്ഥാപിച്ചു :  ജനങ്ങൾ സേവനം ദുരുപയോഗം ചെയ്യില്ലെന്ന് മത നേതാക്കൾ ഉറപ്പ് നൽകിയതായി അധികൃതർ

കാർഗിലിൽ ഇന്റെർനെറ്റ് പുനസ്ഥാപിച്ചു : ജനങ്ങൾ സേവനം ദുരുപയോഗം ചെയ്യില്ലെന്ന് മത നേതാക്കൾ ഉറപ്പ് നൽകിയതായി അധികൃതർ

Spread the love

സ്വന്തം ലേഖകൻ

ഡൽഹി: കാർഗിലിൽ ഇന്റെർനെറ്റ് പുനസ്ഥാപിച്ചു. 145 ദിവസങ്ങൾക്ക് ശേഷമാണ് കാർഗിലിൽ ഇന്റർനെറ്റ് പുനഃസ്ഥാപിക്കുന്നത്. .ആർട്ടിക്കൾ 370 റദ്ദാക്കുന്നതിന് മുന്നോടിയായി പിൻവലിച്ച സേവനങ്ങളാണ് ഇപ്പോൾ പുനഃസ്ഥാപിച്ചത്.കാർഗിലിൽ സ്ഥിതിഗതികൾ സാധാരണ നിലയിലായതിന്റെ പശ്ചാത്തലത്തിലാണ് മൊബൈൽ ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിച്ചതെന്ന് അധികൃതർ അറിയിച്ചു.

 

ജനങ്ങൾ സേവനം ദുരുപയോഗം ചെയ്യില്ലെന്ന് മത നേതാക്കൾ ഉറപ്പ് നൽകിയതായും അധികൃതർ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആഗസ്റ്റ് അഞ്ചിനാണ് കാർഗിലിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കിയത്.ആർട്ടിക്കൾ 370 റദ്ദാക്കുന്നതിന് മുന്നോടിയായി മൊബൈൽ, ലാൻഡ്ലൈൻ, ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനങ്ങൾ സർക്കാർ റദ്ദാക്കുകയായിരുന്നു.