play-sharp-fill
ശിശുദിനം ഡിസംബർ 26ന് ആഘോഷിക്കണം ; പ്രധാനമന്ത്രിയ്ക്ക് ബിജെപി എംപിയുടെ കത്ത്

ശിശുദിനം ഡിസംബർ 26ന് ആഘോഷിക്കണം ; പ്രധാനമന്ത്രിയ്ക്ക് ബിജെപി എംപിയുടെ കത്ത്

 

സ്വന്തം ലേഖിക

ന്യൂഡൽഹി: ജവഹർ ലാൽ നെഹ്‌റുവിന്റെ ജന്മദിനമായ നവംബർ 14ന് ശിശുദിനം ആഘോഷിക്കുന്നത് ഡിസംബർ 26ലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപി എംപി മനോജ് തിവാരി.ഇതുസംബന്ധിച്ച് മനോജ് തിവാരി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു.


പത്താം സിഖ് ഗുരുവായ ഗുരു ഗോബിന്ദ് സിങിന്റെ മക്കൾക്കുള്ള ആദരവായിരിക്കും ശിശുദിനമെന്ന് കത്തിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ത്യാഗങ്ങൾ സഹിച്ച നിരവധി കുട്ടികൾ ഇന്ത്യയിലുണ്ട്. പക്ഷേ, അവരിൽ ഏറ്റവും മഹത്തരമായ ത്യാഗം സഹിച്ചത് ഗുരു ഗോബിന്ദ് സിങിന്റെ മക്കളായ സാഹിബ്‌സാദെ ജൊരാവർ സിങ്, സാഹിബ്‌സാദെ ഫത്തേഹ് സിങ് എന്നിവരുടേതാണ്.

ധർമത്തെ സംരക്ഷിക്കാനായി പഞ്ചാബിലെ സർഹിന്ദിൽ അവർ ജീവൻ ബലിയർപ്പിച്ചത് 1705 ഡിസംബർ 26നാണ്. ഈ രക്തസാക്ഷി ദിനം ശിശുദിനമായി ആഘോഷിച്ചാൽ മറ്റു കുട്ടികൾക്ക് പ്രചോദനം ലഭിക്കുമെന്നാണ് മനോജ് തിവാരി അഭിപ്രായപ്പെടുന്നത്. ‘നമ്മുടെ കുട്ടികൾ അതിൽ അഭിമാനം കൊള്ളുവെന്നും അവരുടെ ആത്മവിശ്വാസം വർദ്ധിക്കുമെന്നും കത്തിൽ പറയുന്നു.

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ നടക്കവെ സിഖ് സമുദായക്കാരുടെ വോട്ട് മുന്നിൽ കണ്ടാണ് മനോജ് തിവാരിയുടെ കത്തെന്ന് വിലയിരുത്തപ്പെടുന്നു.