video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Wednesday, May 21, 2025
Homeflashപൗരത്വഭേദഗതിയിൽ പ്രതിഷേധിച്ച് പുതുച്ചേരിയിൽ വെള്ളിയാഴ്ച നടത്താനിരുന്ന ബന്ദ് പിൻവലിച്ചു

പൗരത്വഭേദഗതിയിൽ പ്രതിഷേധിച്ച് പുതുച്ചേരിയിൽ വെള്ളിയാഴ്ച നടത്താനിരുന്ന ബന്ദ് പിൻവലിച്ചു

Spread the love

 

സ്വന്തം ലേഖകൻ

പുതുച്ചേരി : പൗരത്വഭേദഗതിയിൽ പ്രതിഷേധിച്ച് പുതുച്ചേരിയിൽ
വെള്ളിയാഴ്ച നടത്താനിരുന്ന ബന്ദ് പിൻവലിച്ചു. വ്യാപാരവ്യവസായികൾ മുഖ്യമന്ത്രി വി.നാരായണസ്വാമിയുമായി ചർച്ച നടത്തിയ ശേഷമാണ് തീരുമാനം. കോൺഗ്രസും ഡിഎംകെയും ഇടത് പാർട്ടികളുമാണ് ബന്ദിന് ആഹ്വാനം ചെയ്തിരുന്നത്.

പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. പൗരത്വപ്പട്ടികയിൽ നിന്ന് പുറത്താവുന്നവർക്കായി രാജ്യത്ത് എവിടെയും തടങ്കൽ കേന്ദ്രങ്ങൾ നിർമ്മിക്കുന്നില്ലെന്നും ദേശവ്യാപകമായി ജനസംഖ്യാ റജിസ്റ്റർ നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള ചർച്ചകൾ നടന്നിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞത് പച്ചകള്ളമാണെന് രാഹുൽ ട്വിറ്ററിലൂടെ മറുപടി നൽകി. ആർഎസ്എസ്സിൻറെ പ്രധാനമന്ത്രി ഭാരതമാതാവിനോട് നുണ പറയുകയാണെന്ന് അസമിൽ പണി തീർന്ന് വരുന്ന തടങ്കൽകേന്ദ്രത്തിൻറെ ദൃശ്യങ്ങളോടെയുള്ള ബിബിസിയുടെ റിപ്പോർട്ട് അടക്കം, നുണ, നുണ, നുണ’ എന്ന ഹാഷ്ടാഗിൽ രാഹുൽ ട്വീറ്റ് ചെയ്തിരിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ കരസേനാ മേധാവി ബിപിൻ റാവത്ത് വിമർശിച്ചു. സായുധ കലാപം അഴിച്ചു വിടുന്ന ആൾക്കൂട്ടത്തെ നയിക്കുന്നവർ നേതാക്കളല്ലെന്നു ഡൽഹിയിൽ നടന്ന ഒരു സ്വകാര്യ പരിപാടിയിൽ അദ്ദേഹം പറഞ്ഞു. ഡിസംബർ 31-ന് കരസേനാ മേധാവി പദവിയിൽ നിന്ന് വിരമിക്കാനിരിക്കവെയാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയത്. ജനത്തെ നയിക്കുന്നവരാണ് നേതാക്കൾ. നിങ്ങൾ മുന്നോട്ടു നടക്കുമ്‌ബോൾ, നിങ്ങളെ പിന്തുടരുന്നവരും ഒപ്പമുണ്ടാകും. എന്നാൽ അത് എളുപ്പമല്ല വളരെ സങ്കീർണമായ കാര്യമാണ്. ജനക്കൂട്ടത്തിനിടയിലും നേതാക്കളുണ്ടാകുമെങ്കിലും ജനങ്ങളെ ശരിയായ ദിശയിലേക്ക് നയിക്കുന്നവരാണ് യഥാർത്ഥ നേതാക്കൾ അല്ലാതെ ജനങ്ങളെ അക്രമത്തിലേക്കും, മറ്റും തള്ളി വിടുന്നവരല്ല. രാജ്യത്തെ സർവകലാശാലകളിലും വിദ്യാർത്ഥികൾക്കിടയിലും നടക്കുന്ന പ്രതിഷേധങ്ങൾ നമ്മൾ കാണുന്നുണ്ട്. അവർ ജനക്കൂട്ടത്തെ അക്രമത്തിന് പ്രേരിപ്പിക്കുന്നതാണ് നമ്മൾ കാണുന്നതെന്നും ഇതല്ല നേതൃത്വമെന്നും കരസേനാ മേധാവി പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments