പ്ലസ്ടൂക്കാർക്ക് വ്യോമസേനയിൽ എയർമാനാകാൻ അവസരം
സ്വന്തം ലേഖകൻ
കൊച്ചി : എയർമാൻ ഗ്രൂപ്പ് എക്സ് (എജുക്കേഷൻ ഇൻസ്ട്രക്ടർ ട്രേഡ് ഒഴികെ), ഗ്രൂപ്പ് വൈ (ഐ.എ.എഫ്. സെക്യൂരിറ്റി, ഓട്ടോമൊബൈൽ ടെക്നീഷ്യൻ, മ്യുസീഷ്യൻ ട്രേഡുകൾ ഒഴികെ) ട്രേഡുകളിലേക്ക് ഇന്ത്യൻ എയർഫോഴ്സ് അപേക്ഷ ക്ഷണിച്ചു. ഇതിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ജനുവരി രണ്ടിന് ആരംഭിക്കും.
അവിവാഹിതരായ യുവാക്കൾക്ക് മാത്രമേ അപേക്ഷിക്കാനാവൂ. മാസ്റ്റർ വാറന്റ് ഓഫീസർ റാങ്ക് വരെ ഉയരാവുന്ന തസ്തികയാണിത്. വിവിധ പരീക്ഷകളിൽ യോഗ്യത നേടിയാൽ കമ്മീഷൺഡ് ഓഫീസറാകാനുള്ള അവസരവുമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരിശോധന, അഭിമുഖം, ട്രേഡ് അലോക്കേഷൻ ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയ്ക്കു ശേഷമായിരിക്കും നിയമനം.
അപേക്ഷാഫീസ്: 250 രൂപ. ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ്/ഇന്റർനെറ്റ് ബാങ്കിങ് വഴി ഓൺലൈൻ ആയാണ് ഫീസ് അടയ്‌ക്കേണ്ടത്. ആക്സിസ് ബാങ്ക് ശാഖകൾ വഴി ചലാൻ ആയും ഫീസ് അടയ്ക്കാം. അപേക്ഷിക്കേണ്ട വിധം: https://www.airmenselection.cdac.in എന്ന വെബ്സൈറ്റിലെ നിർദേശങ്ങൾ വായിച്ചുമനസ്സിലാക്കിയശേഷം ജനുവരി 2 മുതൽ 20 വരെ ഇതേ വെബ്സൈറ്റ് വഴി ഓൺലൈനായി വേണം അപേക്ഷിക്കാൻ.
ഓൺലൈൻ അപേക്ഷയ്‌ക്കൊപ്പം പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, മാർക്ക്ലിസ്റ്റുകൾ, കറുത്ത സ്ലെയിറ്റിൽ പേര്, ഫോട്ടോ എടുത്ത തീയതി എന്നിവ വെളുത്ത ചോക്ക് കൊണ്ട് വലിയ അക്ഷരങ്ങളിൽ എഴുതി നെഞ്ചിൽ ചേർത്തുപിടിച്ച നിലയിലുള്ള ഒരു ഫോട്ടോ, ഇടതു കൈവിരലടയാളം, കൈയൊപ്പ് എന്നിവ അപ്ലോഡ് ചെയ്യണം. ഫോട്ടോ 2019 ഡിസംബറിന് ശേഷം എടുത്തതായിരിക്കണം.