
പരിശീലനത്തിനിടെയുണ്ടായ അപകടത്തിൽ രണ്ട് സൈനികർ മരിച്ചു : പൂനൈ മിലിറ്ററി എഞ്ചിനീയറിംഗ് കോളേജിലാണ് സംഭവം
സ്വന്തം ലേഖകൻ
പൂനൈ: പരിശീലനത്തിനിടെ രണ്ട് സൈനികർ മരിച്ചു. പൂനൈ മിലിറ്ററി എഞ്ചിനീയറിംഗ് കോളേജിൽ വച്ചു നടന്ന പരിശീലനത്തിനിടെയുണ്ടായ അപകടത്തിലാണ് രണ്ട് സൈനികർ മരണപ്പെട്ടത് എന്നാണ് സൈന്യം നൽകുന്ന റിപ്പോർട്ട്. ബ്രിഡ്ജിംഗ് എക്‌സർസൈസിനിടെയാണ് അപകടം നടന്നതെന്നാണ് സൈനികർ നൽകുന്ന വിവരം. സംഭവത്തിൽ അഞ്ച് സൈനികർക്കും പരിക്കേറ്റിട്ടുമുണ്ട്.
Third Eye News Live
0