video
play-sharp-fill

കർഷകരെ വെട്ടിലാക്കി പാകിസ്ഥാനിലെ വെട്ടുകിളികൾ :  ടിഡിസ് എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ഈ കിളികൾ കൂട്ടമായി അതിർത്തി ഗ്രാമങ്ങളിലേക്ക് എത്തുന്നത്

കർഷകരെ വെട്ടിലാക്കി പാകിസ്ഥാനിലെ വെട്ടുകിളികൾ : ടിഡിസ് എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ഈ കിളികൾ കൂട്ടമായി അതിർത്തി ഗ്രാമങ്ങളിലേക്ക് എത്തുന്നത്

Spread the love

 

സ്വന്തം ലേഖകൻ

അഹമ്മദാബാദ്: കർഷകരെ വെട്ടിലാക്കി വെട്ടുകിളികൾ. പാകിസ്ഥാനിൽ നിന്ന് കൂട്ടമായെത്തുന്ന വെട്ടുകിളികളാണ് ഗുജറാത്തിലെ കർഷകർക്ക് വിനയായത്. കൂട്ടമായെത്തുന്ന കിളികൾ വിളകൾ ഒന്നാകെ നശിപ്പിക്കുകയാണ്. പകൽസമയങ്ങളിൽ കൂട്ടമായെത്തുന്ന വെട്ടുകളികൾ രാത്രി കൃഷിയിടങ്ങളിൽ തങ്ങുകയും വിളകൾ വ്യാപകമായി നശിപ്പിക്കുകയുമാണ്.

വടക്കൻ ഗുജറാത്ത്, ബണസ്‌കാന്ത, പടൻ, കുച് എന്നീ ജില്ലകളിലാണ് വെട്ടുകിളികളുടെ ശല്യം രൂക്ഷമാകുന്നത്. ടിഡിസ് എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ഈ കിളികൾ കൂട്ടമായി അതിർത്തി ഗ്രാമങ്ങളിലേക്ക് എത്തുകയും ആവണക്ക്, ജീരകം, പരുത്തി, കിഴങ്ങ്, തീറ്റപ്പുൽ എന്നീ വിളകൾ വ്യാപകമായി നശിപ്പിക്കുകയുമാണ്. ഏകദേശം 20തോളം താലൂക്കുകളാണ് ഇത്തരത്തിൽ വെട്ടുകിളി ശല്യം നേരിടുന്നത്. ബണസ്‌കന്തയിലാണ് ഏറ്റവുമധികം നാശനഷ്ടം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെട്ടുകിളികളെ തുരത്താൻ കർഷകർ ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. സൗത്ത് ഏഷ്യയിൽ വ്യാപകമായ രീതിയിൽ വെട്ടുകിളി ശല്യമുണ്ടാകുമെന്ന് യുഎൻ ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഓർഗനൈസേഷൻ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ സംസ്ഥാന ഭരണകൂടവും പ്രാദേശിക വിദഗ്ധരും ഈ മുന്നറിയിപ്പ് അവഗണിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് കർഷകർ പറയുന്നു.