play-sharp-fill
ക്രിസ്മസിന് കറി വയ്ക്കാൻ വാങ്ങിയ മീനിനുള്ളിൽ പുഴു:പണം തിരികെ നല്കി പരാതി ഒതുക്കാൻ നീക്കം

ക്രിസ്മസിന് കറി വയ്ക്കാൻ വാങ്ങിയ മീനിനുള്ളിൽ പുഴു:പണം തിരികെ നല്കി പരാതി ഒതുക്കാൻ നീക്കം

 

സ്വന്തം ലേഖിക

കൊല്ലം: ക്രിസ്മസ് ദിവസം രാവിലെ ചന്തയിൽ നിന്ന് വാങ്ങിയ ചൂര മീനിൽ പുഴു.കടയ്ക്കൽ സ്വദേശി സന്തോഷ് ഐരക്കുഴിയാണ് ദുരനുഭവം പങ്കുവെച്ചത്. ചന്തയിൽ നിന്ന് വാങ്ങിയ ചൂരമീൻ വീടെത്തി നോക്കിയപ്പോൾ പുഴുവരിച്ച നിലയിലായിരുന്നു.


വലിയ ചൂര മീൻ നാലായി മുറിച്ചതിൽ ഒരു കഷണമാണ് സന്തോഷ് വാങ്ങിയത്. പുഴു നുളയ്ക്കുന്ന മീനിനെക്കുറിച്ച് കച്ചവടക്കാരെ വിവരമറിയിച്ചപ്പോൾ വേണമെങ്കിൽ പണം തിരികെ നൽകാമെന്നായിരുന്നു മറുപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവരുടെ പരുക്കൻ പ്രതികരണത്തെ തുടർന്ന് സന്തോഷ് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരാതി നൽകി.ദിവസങ്ങൾ പഴക്കമുള്ളതാണ് മീനെന്ന് പുഴുവിനെ കണ്ടതോടെ വ്യക്തമാണ്.

ചൂരയുടെ മറ്റ് മൂന്ന് കഷണങ്ങൾ വാങ്ങിയവർ അത് ഭക്ഷിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് ഇതുവരെയും വ്യക്തമായിട്ടില്ല. ആഴ്ചയിൽ രണ്ടു ദിവസം മാത്രമാണ് ഐരക്കുഴി ചന്തയിൽ മീൻ വിൽപ്പന നടത്തുന്നത്. ക്രിസ്മസ് പ്രമാണിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തുമ്പോഴാണ് പുഴുവരിച്ച മീൻ വിറ്റഴിക്കപ്പെടുന്നത്.