ഡിഗ്രിയുണ്ടോ ? ഇല്ലെങ്കിൽ കേരള സർക്കാരിൽ ജോലിയുണ്ട് ; വിജ്ഞാപനം ഈ മാസം

ഡിഗ്രിയുണ്ടോ ? ഇല്ലെങ്കിൽ കേരള സർക്കാരിൽ ജോലിയുണ്ട് ; വിജ്ഞാപനം ഈ മാസം

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഡിഗ്രിയില്ലെങ്കിൽ കേരള സർക്കാർ ജോലിയുണ്ട്. ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ് (എൽ ജി എസ്) തസ്തികയിലേക്കാണ് നിയമനം. ഇതിന്റെ വിജ്ഞാപനം ഉടൻ പുറത്തിറക്കും. ഈ മാസം അവസാനത്തോടെ 187 വിജ്ഞാപനങ്ങൾ കൂടി പ്രസിദ്ധീകരിക്കാനാണ് കേരള പബ്ലിക് സർവീസ് കമ്മീഷന്റെ തീരുമാനം. 73 വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കാൻ ഡിസംബർ ഒമ്പതിന് പിഎസ്സി തീരുമാനിച്ചിരുന്നു. ഇതിനു പുറമേയാണ് 114 വിജ്ഞാപനങ്ങൾ കൂടി പ്രസിദ്ധീകരിക്കാൻ 16ന് ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചത്.

ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ് തസ്തികയ്ക്ക് ഏഴാം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. എന്നാൽ ബിരുദധാരികൾക്ക് അപേക്ഷിക്കാൻ അർഹതയില്ല. കഴിഞ്ഞ തവണത്തെ വിജ്ഞാപനം മുതലാണ് ലാസ്റ്റ് ഗ്രേഡിലേക്ക് ബിരുദധാരികളെ വിലക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രായപരിധി 18 – 36 വയസാണ്. ഈ തസ്തികയ്ക്ക് 30062018 ൽ വന്ന റാങ്ക് ലിസ്റ്റ് ഇപ്പോൾ നിലവിലുണ്ട്. 14 ജില്ലകളിലുമായി 2,997 പേർക്കാണ് ഈ ലിസ്റ്റിൽ നിന്നു നിയമനശുപാർശ ലഭിച്ചിരിക്കുന്നത്. നിലവിലുള്ള ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നതിന് തൊട്ടടുത്ത ദിവസമായിരിക്കും പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക.

ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ് കൂടാതെ വിവിധ വകുപ്പുകളിൽ ഒഴിവുകളുണ്ട്. ഹൈസ്‌കൂൾ ടീച്ചർ, എൽപി/യുപി സ്‌കൂൾ ടീച്ചർ, ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ തമിഴ് (ജൂനിയർ), റഷ്യൻ (ജൂനിയർ), സൈക്കോളജി (ജൂനിയർ), ഇസ്ലാമിക് ഹിസ്റ്ററി (സീനിയർ), ഹിസ്റ്ററി (സീനിയർ), ഫിലോസഫി (സീനിയർ), ജേണലിസം (സീനിയർ), ഗാന്ധിയൻ സ്റ്റഡീസ് (സീനിയർ), സോഷ്യൽ വർക്ക് (സീനിയർ), മാത്തമാറ്റിക്‌സ് (സീനിയർ), ഫുഡ് സേ്ര്രഫി ഓഫിസർ, എക്‌സൈസ് ഇൻസ്‌പെക്ടർ, അസിസ്റ്റന്റ് ജയിലർ, ഡ്രോയിംഗ് ടീച്ചർ, ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ, ഫാർമസിസ്റ്റ്, ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ, നഴ്‌സ് ഗ്രേഡ് 2 (ആയുർവേദം), സിവിൽ എക്‌സൈസ് ഓഫിസർ, പോലീസ് കോൺസ്റ്റബിൾ (ആംഡ് പോലീസ് ബറ്റാലിയൻ) എന്നിവ ഉൾപ്പെടെയാണ് വിജ്ഞാപനം വരുന്നത്.