play-sharp-fill
ഇന്ത്യയുടെ ഓഹരി വിപണി  തുടർച്ചയായി രണ്ടാം ദിവസവും നഷ്ട്ടത്തിൽ ക്ലോസ് ചെയ്തു

ഇന്ത്യയുടെ ഓഹരി വിപണി തുടർച്ചയായി രണ്ടാം ദിവസവും നഷ്ട്ടത്തിൽ ക്ലോസ് ചെയ്തു

 

സ്വന്തം ലേഖകൻ

മുംബൈ: ഇന്ത്യയുടെ ഓഹരി വിപണി തുടർച്ചയായി
രണ്ടാം ദിവസവും നഷ്ട്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 181.40 പോയിൻറ് അഥവാ 0.44 ശതമാനം ഇടിഞ്ഞ് 41,461.26 പോയിന്റിലെത്തി. നിഫ്റ്റി 50.75 പോയിന്റ് അഥവാ 0.41 ശതമാനം കുറഞ്ഞ് 12,212ൽ ക്ലോസ് ചെയ്തു.


ഐടി ഓഹരികൾക്കാണ് ഇന്ന് ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ചത്്. എച്ച്സിഎൽ ടെക്കിന് 2 ശതമാനം നഷ്ടം നേരിട്ട് ഓഹരി വില 560.60 രൂപയിലും ടിസിഎസ് 0.8 ശതമാനം നഷ്ടത്തിൽ 2,215 രൂപയിലും ടെക് മഹീന്ദ്ര 0.7 ശതമാനം കുറഞ്ഞ് 770 രൂപയിലും ഇൻഫോസിസ് 0.3 ശതമാനം കുറഞ്ഞ് 733.25 രൂപയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിഎസ്ഇ മിഡ്കാപ്പ് ബിഎസ്ഇ സ്മോൾകാപ്പ് സൂചികകൾ ഇന്ന് വലിയ മാറ്റം രേഖപ്പെടുത്തിയിട്ടില്ല. ബിഎസ്ഇയിൽ 1,088 ഓഹരികൾ നേട്ടം കൈവരിച്ചപ്പോൾ 1,253 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 16 ഓഹരികൾ ഇന്ന് മാറ്റം രേഖപ്പെടുത്തിയിട്ടില്ല. നിഫ്റ്റി 50 സൂചികയിൽ 24 ഓഹരികൾ മുന്നേറി, 26 ഓഹരികൾ ഇടിഞ്ഞു.

മേഖലാ സൂചികകളിൽ ബിഎസ്ഇ എനർജി സൂചികയിൽ 1.2 ശതമാനം നഷ്ടം നേരിട്ടു. ബിഎസ്ഇ ഓയിൽ ആൻഡ് ഗ്യാസ് ഒരു ശതമാനം കുറവിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ ഐടി, ബിഎസ്ഇ ക്യാപിറ്റൽ ഗുഡ്‌സ് സൂചിക 0.6 ശതമാനം വീതം നഷ്ടം രേഖപ്പെടുത്തി. എന്നാൽ ബിഎസ്ഇ മെറ്റൽ സൂചിക 0.64 നേട്ടം കൈവരിച്ചു. ബ്രൂവർ ഹൈനെക്കന് 10% -15% ഓഹരികളിൽ സ്വമേധയാ ഓപ്പൺ ഓഫർ നൽകാമെന്ന വാർത്തയെ തുടർന്ന് യുണൈറ്റഡ് ബ്രൂവറീസ് 4.8 ശതമാനം ഉയർന്ന് 1,299.40 എന്ന നിലയിലെത്തി.