രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായ 2019 ൽ മുകേഷ് അംബാനി സമ്പാദിച്ചത് 17 ബില്യൺ ഡോളർ
ഡൽഹി : രാജ്യം സാമ്പത്തികമായി ബുദ്ധിമുട്ടിയപ്പോഴും മുകേഷ് അംബാനിക്ക് മെച്ചമായിരുന്നു ഈ കഴിഞ്ഞ വർഷം. ഏഷ്യയിലെ ഏറ്റവും ധനികനും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) മേധാവിയുമായ മുകേഷ് അംബാനി 2019 ൽ സമ്പാദിച്ചത് 17 ബില്യൻ ഡോളർ (12,09,66,05,00,000 കോടി രൂപ).
ഇതോടെ അംബാനിയുടെ മൊത്തം ആസ്തി 60.8 ബില്യൻ ഡോളറായി. (43,26,22,40,00,000 കോടി രൂപ). ബ്ലൂംബർഗ് ശതകോടീശ്വര സൂചികയിലാണ് ഈ കണക്ക് പുറത്തുവിട്ടത്.
ആർഐഎല്ലിന്റെ ഓഹരികളിൽ 40 ശതമാനം വർധനവുണ്ടായതിനാലാണ് ഈ വർഷം അംബാനിയുടെ സമ്ബാദ്യം വർധിച്ചതെന്ന് ബ്ലൂംബർഗിന്റെ റിപ്പോർട്ടിൽ പറയുന്നു. ഈ കാലയളവിൽ ഇന്ത്യയുടെ ബെഞ്ച്മാർക്ക് എസ് ആൻഡ് പിബിഎസ്ഇ സെൻസെക്‌സ് നേടിയതിന്റെ ഇരട്ടിയാണിത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കമ്ബനിയുടെ അറ്റ കടം പൂജ്യത്തിലേക്ക് കൊണ്ടുവരാനുള്ള അംബാനിയുടെ പദ്ധതിയാണ് ഓഹരി വിപണിയിൽ റിലയൻസിന്റെ ദ്രുതഗതിയിലുള്ള ഉയർച്ചയെ സഹായിച്ച മറ്റൊരു ഘടകം. 2021 ന്റെ തുടക്കത്തോടെ ഗ്രൂപ്പിന്റെ അറ്റകടം പൂജ്യമാക്കി മാറ്റാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു.