സിനിമാക്കാരുടെ രാജ്യസ്നേഹം അളക്കാനുള്ള മീറ്റർ ബിജെപിക്കാരുടെ കൈയ്യിലാണോയിരിക്കുന്നത് ; കുമ്മനത്തിനെതിരെ ആഞ്ഞടിച്ച് സംവിധായകൻ കമൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച സിനിമാക്കാരുടെ ദേശസ്നേഹം കാപട്യമാണെന്ന് പറഞ്ഞ മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരനെതിരെ ആഞ്ഞടിച്ച് സംവിധായകൻ കമൽ രംഗത്ത്. സിനിമാക്കാരുടെ രാജ്യ സ്നേഹം അളക്കാനുള്ള മീറ്റർ ബിജെപിക്കാരുടെ കയ്യിലാണോ എന്ന് കമൽ ചോദിച്ചു.
‘അങ്ങനെ അങ്ങ് ഭീഷണിപ്പെടുത്താനൊന്നും നോക്കണ്ട. ഇത്തരം വിടുവായത്തം പറയുന്നത് ശരിയല്ല. ഞങ്ങൾ ഈ നാട്ടിലെ പൗരൻമാരാണ് സാറെ , സിനിമാക്കാരെന്താ വേറെ രാജ്യത്ത് നിന്ന് വന്നതാണോ’ അദ്ദേഹം ചോടിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘സിനിമാക്കാരുടെ രാജ്യ സ്നേഹം അളക്കാനുള്ള മീറ്റർ ബിജെപിക്കാരുടെ കയ്യിലാണോ. ഇന്ത്യ മുഴുവൻ പ്രതിഷേധിക്കുകയാണ്. കുറെ നാളായി തുടങ്ങിയിട്ട് പാക്കിസ്ഥാനിലേക്ക് പോകൂ എന്നൊക്കെ പറഞ്ഞ്. കുമ്മനം രാജശേഖരനെ പോലുള്ളവർ ഇത്തരം കാര്യങ്ങൾ മറ്റേതെങ്കിലും വേദിയിൽ പോയി പറഞ്ഞാൽ മതി’ കമൽ പറഞ്ഞു.
‘അതേസമയം നിങ്ങളുടെയൊക്കെ ദേശസ്നേഹം കാപട്യമാണ്. നിങ്ങൾക്ക് നാടിനൊടുളള കൂറ് എന്ന് പറയുന്നത് അഭിനയമാണ്. നിങ്ങൾ സിനിമയിൽ ഒക്കെ അഭിനയിക്കും. ഇന്നലെ കുറെ ആളുകൾ ഇറങ്ങിത്തിരിച്ചിട്ടുണ്ട്. എറണാകുളത്ത് നടന്ന പ്രകടനത്തിൽ സാംസ്കാരിക നായകന്മാർ ഒക്കെ പങ്കെടുത്തു. നിങ്ങൾക്ക് ആരോടാണ് പ്രതിബദ്ധത’ എന്നാണ് കുമ്മനം പറഞ്ഞത്.