തേങ്ങ പറിക്കുന്നതിനിടെ തോട്ടി വൈദ്യുതി ലൈനിൽ തട്ടി റിട്ട.ഡിവൈഎസ്പിയുടെ ഭാര്യ മരിച്ചു

Close up image of human hand holding cable
Spread the love
സ്വന്തം ലേഖകൻ
കോട്ടയം: തേങ്ങപറിക്കുന്നതിനിടെ തോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് റിട്ട.ഡിവൈ.എസ്.പിയുടെ ഭാര്യ മരിച്ചു. ഇറഞ്ഞാൽ കറുകുറ്റിയിൽ ഡിവൈഎസ്പി വി.കെ മാത്യുവിന്റെ ഭാര്യ മോളിക്കുട്ടി പൗലോസാ(61)ണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. വീടിന്റെ ടെറസിൽ നിന്നു തേങ്ങ പറിക്കുകയായിരുന്നു ഇവർ. ഇതിനിടെ തോട്ടി സമീപത്തെ വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. ഉടൻ തന്നെ ഷോക്കേറ്റ് ഇവർ താഴെ വീണു. തറയിൽ വീണുകിടക്കുന്ന മേരിക്കുട്ടിയെ വീട്ടിലെ ജോലിക്കാരനാണ് കണ്ടത്. തുടർന്നു ഇദ്ദേഹം മാത്യുവിനെയും മകൾ ലിയയെയും വിവരം അറിയിച്ചു. ഇരുവരും ചേർന്ന് നാഗമ്പടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരിച്ചിരുന്നു. മൃതദേഹം മോർച്ചറിയിൽ. സംസ്‌കാരം പിന്നീട്.