play-sharp-fill
ബംഗാൾ ഗവർണറെ തടഞ്ഞ് ജാദവ്പുർ സർവകലാശാലയിലെ വിദ്യാർഥികൾ;  ഒരു മണിക്കൂറോളം ഗവർണർ ജഗ്ദീപ് ദങ്കാറിന് കാറിനകത്ത് തന്നെ ഇരിക്കേണ്ടി വന്നു

ബംഗാൾ ഗവർണറെ തടഞ്ഞ് ജാദവ്പുർ സർവകലാശാലയിലെ വിദ്യാർഥികൾ; ഒരു മണിക്കൂറോളം ഗവർണർ ജഗ്ദീപ് ദങ്കാറിന് കാറിനകത്ത് തന്നെ ഇരിക്കേണ്ടി വന്നു

 

സ്വന്തം ലേഖകൻ

കൊൽക്കത്ത: ബംഗാൾ ഗവർണറെ തടഞ്ഞ് ജാദവ്പുർ സർവകലാശാലയിലെ
വിദ്യാർഥികൾ. പ്രതിഷേധം കാരണം ഒരു മണിക്കൂറോളം ഗവർണർ ജഗ്ദീപ് ദങ്കാറിന് കാറിനകത്ത് തന്നെ ഇരിക്കേണ്ടി വന്നു. സർവകലാശാലയിൽ നടക്കുന്ന ബിരുദദാന ചടങ്ങിനെത്തിയതായിരുന്നു ഗവർണർ.


ഗവർണർ ബി.ജെ.പിയുടെ ഏജൻറാണെന്നും തിരിച്ചുപോകണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് ഗവർണർ സർവകലാശാലയിലെത്തിയത്. വാഹനം ക്യാമ്ബസിനകത്ത് കടന്നതും ഇടതുപക്ഷ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധിക്കുകയായിരുന്നു.