play-sharp-fill
പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കില്ലെന്ന രീതിയിൽ ബംഗാൾ സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ പ്രസിദ്ധപ്പെടുത്തിയ പരസ്യം പിൻവലിക്കണം കൊൽക്കത്ത ഹൈക്കോടതി

പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കില്ലെന്ന രീതിയിൽ ബംഗാൾ സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ പ്രസിദ്ധപ്പെടുത്തിയ പരസ്യം പിൻവലിക്കണം കൊൽക്കത്ത ഹൈക്കോടതി

 

സ്വന്തം ലേഖകൻ

കൊൽക്കത്ത: പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കില്ലെന്ന രീതിയിൽ ബംഗാൾ സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ പ്രസിദ്ധപ്പെടുത്തിയ പരസ്യം പിൻവലിക്കണമെന്ന് കൊൽക്കത്ത ഹൈക്കോടതി. ചീഫ് ജസ്റ്റിസ് ടിബിഎൻ രാധാകൃഷ്ണൻ, ജസ്റ്റിസ് രാധാകൃഷ്ണൻ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്.


സംസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കില്ലെന്ന രീതിയിൽനിരവധി പരസ്യങ്ങൾ ബംഗാൾസർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ പ്രചരിച്ചിരുന്നു. ഇതിനെതിരായ ഹർജികളിലാണ് ഹൈക്കോടതി ഉത്തരവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ സർക്കാർ പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും നടപ്പിലാക്കില്ലെന്ന് നേരത്തെ മുഖ്യമന്ത്രി മമതാ ബാനാർജി പറഞ്ഞിരുന്നു. നിരവധി പരസ്യങ്ങളും മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രത്യക്ഷപ്പെട്ടു. ഇതിനെതിരെയാണ് ഹൈക്കോടയിൽ ഹർജി എത്തിയത്.

ഇപ്പോൾ പരസ്യങ്ങൾ പ്രചരിക്കുന്നില്ലെന്ന് സർക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറൽ കിഷോർ ദത്ത പറഞ്ഞെങ്കിലും ബംഗാൾ പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പരസ്യം ഇപ്പോഴും കാണുന്നുണ്ടെന്നായിരുന്നു പരാതിക്കാരന്റെ വാദം.കേസിൽ ജനുവരി 9ന് വീണ്ടും വാദം കേൾക്കും.