കീരിക്കാടൻ ജോസ് ആശുപത്രിയിൽ : സഹായിക്കാൻ ആരുമില്ലെന്ന വാർത്ത കെട്ടിച്ചമച്ചത് ഇടവേള ബാബു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മലയാളികളുടെ പ്രിയപ്പെട്ട വില്ലനായിരുന്നു കീരിക്കാടൻ ജോസ് എന്ന മോഹൻരാജ്. സഹായിക്കാൻ ആരുമില്ലാതെ അദ്ദേഹം തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ അവശനിലയിൽ കഴിയുകയാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ ഈ വാർത്ത തികച്ചും വസ്തവവിരുദ്ധമാണെന്നാണ് അമ്മ ജോയിന്റെ സെക്രട്ടറി ഇടവേള ബാബു തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.
അദ്ദേഹം ആശുപത്രിയിൽ ആണെന്ന വാർത്ത സത്യമാണ്. എന്നാൽ ആരും നോക്കാതെ അവശനായിട്ടാണ് അദ്ദേഹം അവിടെ കഴിയുന്നതെന്ന വാർത്ത തെറ്റാണ്. അദ്ദേഹം ചേട്ടനോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. രോഗം മൂർച്ഛിച്ചതിനെത്തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത് എന്നാണ് അദ്ദേഹത്തിന്റെ ചേച്ചിയോട് അന്വേഷിച്ചതിൽ നിന്നും അറിയാൻ കഴിഞ്ഞത്. സഹോദരന്റെ മകനാണ് ഇപ്പോൾ ആശുപത്രിയിൽ അദ്ദേഹത്തോടൊപ്പം ഉള്ളത്. അദ്ദേഹത്തിന്റെ രോഗാവസ്ഥ നേരിട്ട് അറിയാവുന്നത് കൊണ്ടുതന്നെ പണമായും അല്ലാതെയും സംഘടനയിൽ നിന്നും ആവശ്യമായ എല്ലാ സഹായങ്ങളും ആദ്യം മുതൽ തന്നെ ലഭ്യമാക്കിയിരുന്നു. ഇനിയും എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ അത് നൽകാനും താരസംഘടനയായ എഎംഎംഎ ഒരുക്കമാണെന്നാണ് ഇടവേള ബാബു വ്യക്തമാക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം സോഷ്യൽ മീഡിയയിലൂടെ തെറ്റായ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ പോലീസിൽ പരാതി നൽകുമെന്ന് അദ്ദേഹത്തിന്റെ കുടുംബം വ്യക്തമാക്കി. വെരിക്കോസ് വെയിന്റെ അസൂഖം മൂർച്ഛിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. കെ മധു സംവിധാനം ചെയ്ത ‘മൂന്നാം മുറ’ എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് മോഹൻരാജ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് കിരീടം, ചെങ്കോൽ എന്നീ ചിത്രങ്ങളിലെ വില്ലൻ വേഷത്തിലൂടെ അദ്ദേഹം മലയാളികളുടെ മനസിൽ ഇടംനേടിയത്.