
സ്വന്തം ലേഖകൻ
കൊച്ചി: സ്വർണ വിലയിൽ നേരിയ വർദ്ധനവ്. ഒരാഴ്ച്ചയ്ക്ക് ശേഷമാണ് സ്വർണവിലയിൽ വർദ്ധനവുണ്ടായത്. പവന് 80 രൂപ വർദ്ധിച്ച് 28440 രൂപയ്ക്കാണ് ഇന്ന് വ്യാപാരം തുടരുന്നത്. കഴിഞ്ഞ ആറ് ദിവസമായി സ്വർണത്തിന് പവന് 28360 രൂപയായിരുന്നു നിരക്ക്. ഇന്നത്തെ ഒരു ഗ്രാം സ്വർണത്തിന്റെ വില 3555 രൂപയാണ് വില.
എംസിഎക്സിൽ ഫെബ്രുവരി സ്വർണ്ണ ഫ്യൂച്ചർ വില 0.26 ശതമാനം ഉയർന്ന് 10 ഗ്രാമിന് 38,088 രൂപയിലെത്തി. സിൽവർ ഫ്യൂച്ചറുകൾ 0.42 ശതമാനം ഉയർന്ന് കിലോയ്ക്ക് 45,094 രൂപയിലുമെത്തി. അടുത്ത ദിവസങ്ങളിൽ സ്വർണ വില കുത്തനെ ഉയരുമെന്നാണ് കണക്കാക്കുന്നത്. ചൈനയും യുഎസും ഉടൻ വ്യാപാര കരാർ ഒപ്പിട്ടാൽ സ്വർണ വില കുറയാനും സാധ്യതയുണ്ട്. യുഎസും ചൈനയും തങ്ങളുടെ പ്രാരംഭ വ്യാപാര കരാറിൽ ഉടൻ ഒപ്പുവെക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശനിയാഴ്ച പറഞ്ഞിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ത്യയിൽ, ഈ വർഷം സ്വർണ വില കുതിച്ചുയർന്നിരുന്നു. ആഗോള നിരക്കിന്റെ വർദ്ധനവും ഇറക്കുമതി തീരുവ വർദ്ധിച്ചതുമാണ് വില ഉയരാൻ കാരണമായത്. ഈ വർഷം ഇതുവരെ സ്വർണ്ണ വില 20% വരെ ഉയർന്നിട്ടുണ്ട്, സെപ്റ്റംബറിലാണ് വില ഏറ്റവും ഉയർന്ന നിലയിൽ എത്തിയത്. 0 ഗ്രാമിന് 40,000 രൂപ വരെ വില ഉയർന്നിരുന്നു. എന്നാൽ ആ വിലയേക്കാൾ 10 ഗ്രാമിന് 2,000 രൂപ കുറവാണ് നിലവിലെ വില.
ചൈന-യുഎസ് വ്യാപാര രംഗത്തെ പുതിയ സംഭവവികാസങ്ങൾക്കായി നിക്ഷേപകർ കാത്തിരിക്കുന്നതിനാൽ ആഗോള വിപണിയിൽ ഇന്ന് സ്വർണ്ണ വിലയിൽ മാറ്റമില്ല. സ്പോട്ട് സ്വർണ്ണ വില 0.1 ശതമാനം ഉയർന്ന് ഔൺസിന് 1,479.05 ഡോളറാണ് ഇന്നത്തെ നിരക്ക്.
ഇന്ത്യയിൽ സ്വർണ്ണത്തിന്റെ ഡിമാൻഡ് കുറഞ്ഞു. വ്യാപാരികൾ ഈ ആഴ്ച ഔദ്യോഗിക ആഭ്യന്തര വിലയേക്കാൾ 2.50 ഡോളർ വരെ കിഴിവ് വാഗ്ദാനം ചെയ്തിരുന്നു. ഇന്ത്യയിലെ സ്വർണ്ണ വിലയിൽ 12.5% ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ഉൾപ്പെടുന്നു. വീടുകളിലും സ്ഥാപനങ്ങളിലും നിഷ്‌ക്രിയമായി കിടക്കുന്ന സ്വർണത്തിലൂടെ ധനസമ്പാദനം സാധ്യമാക്കുന് 2015 ൽ ആരംഭിച്ച സ്വർണ്ണ ധനസമ്പാദന പദ്ധതി മെച്ചപ്പെടുത്തുന്നതിന് ജ്വല്ലറി വ്യവസായികളിൽ നിന്ന് സർക്കാർ നിർദ്ദേശങ്ങൾ തേടിയിട്ടുണ്ട്. സ്‌കീമിന് കീഴിൽ, 2.25 മുതൽ 2.50% പലിശയ്ക്ക് പകരമായി ബാങ്ക് ഉപഭോക്താക്കൾക്ക് അവരുടെ നിഷ്‌ക്രിയ സ്വർണം ഒരു നിശ്ചിത കാലയളവിൽ നിക്ഷേപിക്കാൻ സാധിക്കും.