video
play-sharp-fill

നടിയെ പീഡിപ്പിച്ച വീഡിയോ കണ്ട ശേഷം ദിലീപ് നേരെ പോയത് ക്ഷേത്ര ദർശനത്തിന്: കേസിൽ നിന്ന് രക്ഷപെടാൻ വഴിപാട് പൊന്നിൻ കുടവും നെയ് വിളക്കും

നടിയെ പീഡിപ്പിച്ച വീഡിയോ കണ്ട ശേഷം ദിലീപ് നേരെ പോയത് ക്ഷേത്ര ദർശനത്തിന്: കേസിൽ നിന്ന് രക്ഷപെടാൻ വഴിപാട് പൊന്നിൻ കുടവും നെയ് വിളക്കും

Spread the love

ക്രൈം ഡെസ്ക്

കൊച്ചി: നടിയെ പീഡിപ്പിച്ച കേസിന്റെ ഭാഗമായി സുപ്രീം കോടതി വരെ കേസ് നടത്തിയ ശേഷം നടിയുടെ അശ്ലീല വീഡിയോ കോടതി മുറിയിൽ ഇരുന്ന് കണ്ട ശേഷം നടൻ ദിലീപ് നേരെ പോയത് ക്ഷേത്ര ദർശനത്തിന്.

തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിലും മുഴക്കുന്ന് മൃദംഗശൈലേശ്വരിക്ഷേത്രത്തിലും ശനിയാഴ്‌ച ദര്‍ശനം നടത്തിയ ദിലീപ് പൊന്നിന്‍കുടവും നെയ്‌വിളക്കും സമര്‍പ്പിച്ചു. പുലര്‍ച്ചെ അഞ്ചിന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെത്തിയ ദിലീപ് ദേവിക്കുമുന്നില്‍ നെയ് സമര്‍പ്പിച്ചു. ഗോപാലകൃഷ്ണന്‍ ഉത്രാടം നക്ഷത്രം എന്നപേരില്‍ വിശേഷാല്‍ നിറമാലയും നടത്തി. അനുജന്‍ അനൂപും രണ്ട് സുഹൃത്തുക്കളും താരത്തിനൊപ്പമുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിക്കും വേണ്ടി ഭാഗ്യസൂക്തപുഷ്‌പാഞ്ജലിയും നടത്തി. ക്ഷേത്രഭാരവാഹികളായ എം.കെ.പ്രഭാകരന്‍, മുരളി മുഴക്കുന്ന്, ഇ.രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ദിലീപിനെ സ്വീകരിച്ചു.

തുടര്‍ന്ന് രാവിലെ ഒന്‍പതിന് രാജരാജേശ്വരക്ഷേത്രത്തി. ദേവസ്വം എക്സിക്യുട്ടീവ് ഓഫീസര്‍ മുല്ലപ്പള്ളി നാരായണന്‍ നമ്ബൂതിരി ദിലീപിനെ ഉപഹാരം നല്‍കി സ്വീകരിച്ചു. ഗോപാലകൃഷ്ണന്‍ എന്ന പേരില്‍ ഉത്രാടം നക്ഷത്രത്തില്‍ രാജരാജേശ്വരന് പൊന്നിന്‍കുടം വച്ച്‌ തൊഴുതു.