മൈക്കിൾ അർട്ടേറ്റയെ ആഴ്സണൽ പരിശീലകനായി പ്രഖ്യാപിച്ചു
സ്വന്തം ലേഖകൻ
ലണ്ടൻ: മൈക്കിൾ അർട്ടേറ്റയെ ആഴ്സണൽ പരിശീലകനായി പ്രഖ്യാപിച്ചു. ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് അടുത്തിടെ ഉനായ് എംറിയെ പുറത്താക്കിയിരുന്നു. മാഞ്ചസ്റ്റർ സിറ്റിയുടെ സഹപരിശീലകനായി ജോലി ചെയ്തുവരവെയാണ് ആഴ്സണലിലേക്ക് വിളിയെത്തിയത്. ആഴ്സണലിനായി 2011 മുതൽ 2016വരെയുള്ള കാലയളവിൽ 149 മത്സരങ്ങൾ കളിച്ച താരമാണ് അർട്ടേറ്റ. ആഴ്സണലിന്റെ മുൻ മധ്യനിരതാരവുമാണ്.
തന്നെ സംബന്ധിച്ചിടത്തോളം ഇത് വലിയ ബഹുമതിയാണെന്ന് അർട്ടേറ്റ പറഞ്ഞു. ആഴ്സണൽ ലോകത്തെ വലിയ ക്ലബ്ബുകളിലൊന്നാണ്. ടീമിനെ കിരീടവിജയത്തിലേക്ക് പ്രാപ്തമാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അർട്ടേറ്റ വ്യക്തമാക്കി. നിലവിൽ പ്രീമയിർ ലീഗിൽ 10-ാം സ്ഥാനത്താണ് ആഴ്സണൽ. ടീമിനെ ആദ്യ നാലിലെത്തിക്കുകയാകും അർട്ടേറ്റയുടെ പ്രഥമ ലക്ഷ്യം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉനായ് എംറിയുടെ പകരക്കാരനായി എത്തിയ താത്കാലിക പരിശീലകൻ ഫ്രഡ്ഡി ലുങ്ബർഗിനും ആഴ്സണലിനെ വിജയതീരത്തെത്തിക്കാൻ കഴിയാതിരുന്നതോടെയാണ് പുതിയ പരിശീലനെ ഉടൻ നിയമിച്ചത്. തുടർച്ചയായ ഏഴു മത്സരങ്ങളിൽ ജയമറിയാതിരുന്ന ആഴ്സണൽ വമ്ബൻ നാണക്കേടും സ്വന്തമാക്കിയിരുന്നു. പുതിയ പരിശീലകനെത്തുന്നതോടെ ടീമിന്റെ നിലവാരമുയരുമെന്നും ജയം സ്വന്തമാക്കാൻ കഴിയുമെന്നുമാണ് മാനേജ്മെന്റിന്റെ പ്രീതക്ഷ. പെപ് ഗാർഡിയോളയ്ക്ക് കീഴിൽ സഹപരിശീലകനായതിന്റെ നേട്ടം അർട്ടേറ്റയുടെ പരിശീലനത്തിലും പ്രകടമാകും.