play-sharp-fill
പൗരത്വ നിയമ ഭേദഗതിയിൽ കേന്ദ്ര സർക്കാരിനെതിരേ നടൻ മാമുക്കോയ ; എന്റെ ബാപ്പയുടെ കാലം മുതൽ ഞങ്ങളിവിടെ ജീവിക്കുന്നുണ്ട്  ഇനിയും ഇവിടെ തന്നെ തുടരും

പൗരത്വ നിയമ ഭേദഗതിയിൽ കേന്ദ്ര സർക്കാരിനെതിരേ നടൻ മാമുക്കോയ ; എന്റെ ബാപ്പയുടെ കാലം മുതൽ ഞങ്ങളിവിടെ ജീവിക്കുന്നുണ്ട് ഇനിയും ഇവിടെ തന്നെ തുടരും

 

സ്വന്തം ലേഖകൻ

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിയിൽ കേന്ദ്ര സർക്കാരിനെതിരേ വിമർശനവുമായി നടൻ മാമുക്കോയ. കോഴിക്കോട് മാനാഞ്ചിറയ്ക്കു സമീപം സംഘടിപ്പിച്ച പ്രതിഷേധത്തിലായിരുന്നു മാമൂക്കോയയുടെ പ്രതികരണം.

എന്റെ ബാപ്പയുടെ കാലം മുതൽ ഞങ്ങളിവിടെ ജീവിക്കുന്നുണ്ട്. ഇനിയും ഇവിടെ തന്നെ തുടരും. ഈ സ്ഥലം ഒരുത്തന്റെയും കുത്തകയല്ല. 20 കോടി ജനങ്ങളെ നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല. തലപോകാൻ നിൽക്കുന്‌പോൾ കൈയിന്റെയും വിരലിന്റെയും കാര്യം ആലോചിച്ചു ഭയന്നിട്ടു കാര്യമില്ല- മാമുക്കോയ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു പേപ്പട്ടി കടിക്കാൻ വന്നാൽ എന്തു ചെയ്യുമെന്നു നമ്മൾ യോഗം കൂടി തീരുമാനിക്കാറില്ല, എന്താണോ വേണ്ടതെങ്കിൽ അതുതന്നെ മനുഷ്യർ ചെയ്യും. ഇന്ത്യയിലെ റോഡുകളുടെയും സ്ട്രീറ്റുകളുടെയും പേരുമാറ്റിയാണ് ഇവർ തുടങ്ങിയതെന്നും മാമുക്കോയ ചൂണ്ടിക്കാട്ടി.