play-sharp-fill
ശബരിമല സ്ത്രീ പ്രവേശനം: വിശ്വാസക്കേസുകൾ പരിഗണിക്കാൻ വിശാല ബഞ്ച് ജനുവരിയിൽ: വിധി അടുത്ത വർഷം ഉണ്ടായേക്കും

ശബരിമല സ്ത്രീ പ്രവേശനം: വിശ്വാസക്കേസുകൾ പരിഗണിക്കാൻ വിശാല ബഞ്ച് ജനുവരിയിൽ: വിധി അടുത്ത വർഷം ഉണ്ടായേക്കും

സ്വന്തം ലേഖകൻ

ന്യൂഡൽഹി:  ശബരിമല സ്ത്രീ പ്രവേശനവും മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനവും അടക്കമുള്ള ഏഴു വിഷയങ്ങളിൽ നിർണ്ണായകമായ വിധി പ്രസ്താവിക്കാൻ സുപ്രീം കോടതി തയ്യാറെടുക്കുന്നു. വിശ്വാസവുമായി ബന്ധപ്പെട്ട ഏഴ് വിഷയങ്ങളാണ് സുപ്രീം കോടതിയുടെ വിശാല ബഞ്ച് പരിഗണിക്കുന്നത്. ജനുവരിയിൽ ഈ കേസുകൾ പരിഗണിക്കുന്നതിനുള്ള വിശാല ബഞ്ച് സുപ്രീം കോടതി രൂപീകരിച്ചേക്കും എന്ന സൂചനകൾ പുറത്തു വന്നു.

ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി അഞ്ചംഗ ബഞ്ചിന്റെ വിധിയ്ക്കെതിരെ സമർപ്പിച്ച ഹർജി നവംബർ 16 നാണ് സുപ്രീം കോടതി വിശാല ബഞ്ചിന്റെ പരിഗണയ്ക്ക് അയക്കാൻ തീരുമാനിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിശ്വാസവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് നേരത്തേ ഏഴംഗങ്ങളുള്ള വിശാല ബെഞ്ചിന് വിട്ടിരുന്നത്. വിശാല ബെഞ്ച് ജനുവരിയില്‍ കേസ് പരിഗണിച്ചേക്കുമെന്ന് അസി. രജിസ്ട്രാര്‍ വ്യക്തമാക്കി.എല്ലാ കക്ഷികളോടും നാല് സെറ്റ് രേഖകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഹര്‍ജികള്‍ കൈമാറുന്നതോടെ വിശാല ബെഞ്ച് നേരിട്ട് വിധി പ്രഖ്യാപിക്കും.

ശബരിമല യുവതി പ്രവേശന വിധിക്കെതിരെ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജികളില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസുമാരായ ആര്‍ എഫ് നരിമാന്‍, എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന അഞ്ചംഗ ബെഞ്ച് ഏഴംഗ വിശാല ബെഞ്ചിന് വിട്ടുകൊണ്ട് വിധി പ്രസ്താവിച്ചത്.

2018 സെപ്റ്റംബര്‍ 28 നാണ് മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടന ബെഞ്ച് ഏത് പ്രായത്തിലുമുള്ള വനിതകള്‍ക്ക് ഉപാധികളില്ലാതെ ശബരിമലയില്‍ പ്രവേശനം അനുവദിച്ചത്. ഇതിനെതിരെ പുനപരിശോധന ഹര്‍ജികളും റിട്ട് ഹര്‍ജികളും ഉള്‍പ്പെടെ 65 പരാതികള്‍ സുപ്രീംകോടതിയില്‍ എത്തിയിരുന്നു