പതിനെട്ടുകാരിയായ ആദിവാസി പെൺകുട്ടിയെ കൂട്ടുകാരുടെ നിർദേശാനുസരണം പ്രണയിച്ചു: പല സ്ഥലത്ത് എത്തിച്ചു പീഡിപ്പിച്ച ശേഷം കൂട്ടുകാർക്ക് കാഴ്ച വച്ചു: ജെസിബി ഡ്രൈവറും കൂട്ടാളികളും പിടിയിൽ
ക്രൈം ഡെസ്ക്
തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്ത് വീണ്ടും പെൺകുട്ടികൾക്ക് പീഡനം. പ്രണയം നടിച്ച് പെൺകുട്ടിയെ വലയിലാക്കിയ ശേഷം സുഹൃത്തുക്കൾക്ക് കാഴ്ച വച്ച നരാധമനായ ക്രിമിനലാണ് കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായത്. മലയോര മേഖലയിലെ ആദിവാസി പെണ്‍കുട്ടിയെ പ്രണയം നടിച്ച് ചതിച്ച് വീഴ്‌ത്തിയാണ് പ്രതി കൂട്ടുകാര്‍ക്ക് കാഴ്ച വച്ചത്. പതിനെട്ടുകാരിയെയാണ് പ്രണയക്കെണിയിൽപ്പെടുത്തി പത്തൊൻപതുകാരൻ സുഹൃത്തുക്കൾക്ക് കാഴ്ച വച്ചത്.
പെരിങ്ങമല ഒഴുക്കുപാറയിലുള്ള മൊഹൈസീനാണ് ക്രൂരതയുടെ സൂത്രധാരന്‍. ഇയാളുടെ സുഹൃത്തുക്കളായ രണ്ട് തമിഴ്‌നാട്ടുകാരേയും പൊലീസ് കേസില്‍ പിടികൂടി. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണമാണ് പീഡകരെ കുടുക്കിയത്. തെന്നൂരിലെ ലോഡ്ജില്‍ എത്തിയ പൊലീസ് പെൺകുട്ടിയെ കാമുകന്റെ സുഹൃത്തുക്കൾ ചേർന്ന് പീഡിപ്പിക്കുന്നതിനും സാക്ഷിയായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പതിനെട്ടുകാരിയെയാണ് പത്തൊന്‍പതുകാരന്‍ പ്രണയത്തില്‍ മയക്കി വീഴ്‌ത്തിയത്. തമിഴ്‌നാട്ടില്‍ ഹിറ്റാച്ചി ഡ്രൈവര്‍മാരായി എത്തിയവരാണ് തമിഴ്‌നാട്ടുകാര്‍.
മാര്‍ത്താണ്ഡം സ്വദേശികളായ അശോകനും വിജയനുമാണ് മറ്റ് രണ്ട് പ്രതികള്‍. മൊഹ്‌സീനും പെണ്‍കുട്ടിയുമായുള്ള പ്രണയം തിരിച്ചറിഞ്ഞാണ് ഇവര്‍ ചതിയൊരുക്കിയത്. പെണ്‍കുട്ടിയെ വിളിച്ചിറക്കി കൊണ്ടു വരാന്‍ മൊഹ്‌സീന് പ്രചോദനം നല്‍കിയത് വിജയനും അശോകനുമാണ്. ഇത് അനുസരിച്ച് പെണ്‍കുട്ടിയെ ലോഡ്ജില്‍ എത്തിച്ചു. പ്രണയത്തില്‍ ആദ്യ പീഡനം നടത്തിയത് കാമുകനാണ്. അതിന് ശേഷം കൂട്ടുകാര്‍ക്ക് പീഡിപ്പിക്കാന്‍ അവസരമൊരുക്കി. കൈനിറയെ പണയവും ബൈക്കില്‍ അടിക്കാന്‍ പെട്രോളും സുഹൃത്തുക്കള്‍ നല്‍കി. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണത്തിന് പൊലീസ് എത്തിയപ്പോള്‍ കണ്ടത് നടുക്കുന്ന കാഴ്ചയും.
17-ാം തീയതിയാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതി കിട്ടിയത്. അപ്പോള്‍ തന്നെ പൊലീസ് അന്വേഷണം തുടങ്ങി. പ്രണയത്തെ കുറിച്ചു സൂചന ലഭിച്ചു. മൊഹ്‌സീന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും കണ്ടെത്തി. ഈ ഫോണിലേക്ക് വന്ന അവസാന കോള്‍ പരിശോധിച്ചപ്പോള്‍ അത് തമിഴ്‌നാട് സ്വദേശിയുടേതാണെന്നും കണ്ടെത്തി. ഈ ഫോണ്‍ സ്വിച്ച് ഓഫ് ആയ സ്ഥലം കണ്ടെത്തിയതാണ് നിര്‍ണ്ണായകമായത്. ഈ മേഖലയിലെ ലോഡ്ജുകളില്‍ പൊലീസ് പരിശോധന നടത്തി. തമിഴ നാട്ടുകാര്‍ ജോലിക്കെത്തിയതാകാമെന്ന നിഗമനം തെറ്റിയില്ല. ലോഡ്ജില്‍ പെണ്‍കുട്ടികളുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മാനേജരുടെ മറുപടി. സംശയം മാറാതെ പൊലീസ് പരിശോധനയ്ക്ക് ഇറങ്ങി.
അപ്പോഴാണ് ഒരു മുറിയില്‍ അസ്വാഭാവികമായ പിടിവലിയുടെ ശബ്ദം കേട്ടത്. വാതില്‍ തള്ളി തുറന്ന് അകത്ത് കയറിയപ്പോള്‍ പീഡന ശ്രമം പൊലീസ് നേരിട്ട് കണ്ടു. ചെറുത്തു നില്‍ക്കുന്ന പെണ്‍കുട്ടിയേയും. മുറിയിലുണ്ടായിരുന്ന രണ്ടു പേരേയും കസ്റ്റഡിയില്‍ എടുത്ത് പുറത്തു വന്നപ്പോള്‍ ബൈക്കില്‍ എത്തിയ കാമുകനും കുടുങ്ങി. അങ്ങനെ മൂന്ന് പ്രതികളേയും തല്‍സമയം പൊലീസ് കുടുക്കി. തുടര്‍ന്ന് സ്‌റ്റേഷനിലെത്തിച്ച് മൊഴിയെടുത്തു. ഇതിനിടെ കാമുകനെതിരെ പഴയ പീഡനവും പെണ്‍കുട്ടി തുറന്നു പറഞ്ഞു. അങ്ങനെ പോക്‌സോ കേസും കാമുകനെതിരെ എടുത്തു. തന്നെ കാമുകന്‍ കൂട്ടുകാര്‍ക്ക് തന്ത്രപരമായി കാഴ്ച വച്ചുവെന്ന് പെണ്‍കുട്ടി സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഇത് കാമുകന്‍ നിഷേധിക്കുകയാണ്. കൂട്ടുകാര്‍ തന്നെ ചതിക്കുകയാണെന്നാണ് മൊഹ്‌സീന്‍ പറയുന്നത്.
കാമുകിയെ വളച്ചു കൊണ്ടു വന്നാല്‍ എല്ലാ സഹായവും ചെയ്തു കൊടുക്കാമെന്ന വാഗ്ദാനം ചെയ്തത് അശോകനും വിജയനുമാണ്. അങ്ങനെ 17ന് തന്നെ ഇവിടെ പെണ്‍കുട്ടി എത്തി. ശുചിമുറി പോലും ഇല്ലാത്ത ലോഡ്ജാണ് ഇത്. ആദ്യ ദിവസം രാവിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കാമുകന്‍ പുറത്തു പോയി. സംരക്ഷകരെ പോലെ വിജയനും അശോകനും കാവലിരുന്നു. പതിയെ പതിയെ ശല്യം തുടങ്ങി. അവരും മാറി മാറി പീഡിപ്പിക്കാന്‍ ശ്രമം ആരംഭിച്ചു. കാശുമായി പുറത്തു പോകുന്ന കാമുകനും അതിന് എല്ലാ ഒത്താശയും ഒരുക്കി നല്‍കിയെന്ന് പൊലീസ് തിരിച്ചറിയുന്നുണ്ട്. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതി ഗൗരവത്തോടെ എടുത്തതു കൊണ്ടാണ് ഈ പീഡനം പൊലീസിന് കണ്ടെത്താനായത്.
മൊഴി കൊടുക്കുന്നതിനിടെയാണ് നിര്‍ദ്ധന കുടുംബത്തിലെ അംഗമായ പെണ്‍കുട്ടി കാമുകന്റെ പീഡനങ്ങളെല്ലാം എണ്ണി എണ്ണി പറഞ്ഞത്. യുവതി ബംഗ്ലൂരുവില്‍ ഒരു കോഴ്‌സിന് പഠിച്ചിരുന്നു. ഈ സമയം കാമുകനും അവിടെ എത്തി. ബംഗ്‌ളൂരുവില്‍ വച്ച് പീഡിപ്പിക്കുകയും ചെയ്തു. അന്ന് പെണ്‍കുട്ടിക്ക് 18 വയസ്സ് തികഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് കാമുകനെതിരെ പോക്‌സോ കേസും പൊലീസ് രജിസ്റ്റര്‍ ചെയ്തത്. എസ് ഐ സതീഷ്, ഗ്രേഡ് എസ് ഐ സാം , സീനിയര്‍ സി പി ഒ നവാസ് എന്നിവരാണ് പീഡകരെ കണ്ടെത്തിയതും നാടകീയമായി അറസ്റ്റ് ചെയ്തതും.
പ്രതികളെല്ലാം കഞ്ചാവിന് അടിമയാണ്. ഹിറ്റാച്ചി ഡ്രൈവര്‍മാരായ പ്രതികള്‍ക്ക് കഞ്ചാവ് മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. സാഹസികമായാണ് പ്രതികളെ എല്ലാം ലോഡ്ജില്‍ നിന്ന് പിടികൂടിയത്. ലോഡ്ജിലെ മാനേജര്‍ക്കെതിരേയും കേസ് എടുക്കുമെന്നാണ് സൂചന.