നഴ്‌സ്മാർക്കുമാർക്ക് പിന്തുണയുമായി സീറോ മലബാർ ഫരീദാബാദ് രൂപത ; ആർച്ച് ബിഷപ്പ് മാർ കുരിയാക്കോസ് ഭരണിക്കുളങ്ങര സഹായങ്ങൾ വാഗ്ദാനം ചെയ്തു
സ്വന്തം ലേഖകൻ
ഡൽഹി : നഴ്‌സുമാർക്ക് പിന്തുണയുമായി സീറോ മലബാർ ഫരീദാബാദ് രൂപത. സുപ്രീം കോടതി നിർദേശ പ്രകാരമുള്ള ശമ്പള പരിഷ്‌കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് യു എൻ എ യുടെ നേതൃത്വത്തിൽ ഡൽഹിയിൽ സ്വകാര്യ ആശുപത്രി നഴ്‌സുമാർ നടത്തി വരുന്ന സമരത്തിന് സീറോ മലബാർ ഫരീദാബാദ് ആർച്ചുബിഷപ്പ് മാർ കുരിയാക്കോസ് ഭരണികുളങ്ങര എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.
ആതുര സേവന രംഗത്ത് സുസ്ത്യർഹമായ സേവനമനുഷ്ഠിക്കുന്ന നഴ്‌സുമാർക്ക് സുപ്രീം കോടതി നിർദേശ പ്രകാരമുള്ള ശമ്പള പരിഷ്‌കരണം നടപ്പിലാക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സീറോ മലബാർ ഫരീദാബാദ് രൂപതയുടെ കീഴിലുള്ള വിവിധ ഇടവകകളിലെ പ്രതിനിധികൾ ഉൾപ്പെടുന്ന സംഘം ഡൽഹി സർക്കാരിനെ സന്ദർശിക്കുമെന്നും ആർച്ചു ബിഷപ്പ് യു എൻ എ നേതാക്കളെ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യു എൻ എ ഡൽഹി അധ്യക്ഷൻ റിൻസ് ജോസഫ് , വർക്കിംഗ് പ്രസിഡന്റ് സിനു സെബാസ്റ്റ്യൻ , ജിജൻ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നഴ്‌സുമാർക്ക് സഭയുടെ പിന്തുണയറിയിച്ചത്.