
ടെസ്റ്റ് ക്രിക്കറ്റ് കരിയറിൽ സച്ചിൽ സ്റ്റമ്പിങ്ങിലൂടെ ഒരേ ഒരു തവണ പുറത്തായ ദിവസം ഇന്ന് ; സച്ചിൻ പുറത്താകാൻ താനാണ് കാരണമെന്ന് സേവാഗ്
സ്വന്തം ലേഖകൻ
സച്ചിൻ ടെണ്ടുൽക്കറിന്റെ ടെസ്റ്റ് കരിയറിൽ ഒരിക്കൽ മാത്രമാണ്
സ്റ്റമ്പിങ്ങിലൂടെ പുറത്തായിട്ടുള്ളൂത് 2001 ഇതേ ദിവസമാണ്. സച്ചിൻ അന്നു പുറത്തു പോകാൻ താനാണ് കാരണമെന്ന് സഹതാരവും ഉറ്റസുഹൃത്തുമായ സെവാഗിന്റെ വെളിപ്പെടുത്തൽ . ഇംഗ്ലണ്ടിന് എതിരെ 90 റൺസിൽ നിൽക്കെയായിരുന്നു ഈ സംഭവം. സെവാഗ് തന്നെ ഇക്കാര്യം ഒരിക്കൽ ആരാധകരോട് വെളിപ്പെടുത്തിയിട്ടുണ്ട് .ഇംഗ്ലണ്ട് സ്പിന്നർ ആഷ്ലി ഗൈൽസിനെതിരെ ബാറ്റിംഗ് നടത്തുമ്പോൾ കയറി അടിക്കാൻ സെവാഗ് ഉപദേശിക്കുകയായിരുന്നു
സെവാഗിന്റെ ആ സംഭവത്തെക്കുറിച്ച് പറയുന്നതിങ്ങനെ ‘ ഞാൻ സ്പിൻ ബോളുകൾ സ്റ്റെപ് ചെയ്ത് എന്റെ ഷോട്ടുകൾ എളുപ്പത്തിൽ അടിക്കുകയായിരുന്നു. അദ്ദേഹം കൂടുതലും പാഡിംഗ് ആയിരുന്നു. ബോൾ് സ്പിൻ ചെയ്യുന്നില്ലെന്ന് ഞാൻ പറഞ്ഞു, നിങ്ങൾക്ക് ചാർജ് ചെയ്ത് കളിക്കാനും കഴിയുമെന്നും ഉപദേശിച്ചു. അദ്ദേഹത്തെ ( സച്ചിൻ ) ബോധ്യപ്പെടുത്താൻ എനിക്ക് 2-3 ഓവർ എടുത്തു. എന്നാൽ തിരിഞ്ഞ ഒരേയൊരു പന്തിലായിരുന്നു ക്രീസിൽ നിന്ന് പുറത്തേക്കിറങ്ങി സച്ചിൻ കളിക്കാൻ ശ്രമിച്ചത്.അതോടെ സ്റ്റമ്പിങ്ങിലൂടെ പുറത്താവുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചായ ഇടവേളയിൽ ഞാൻ അന്ന് ഡ്രസ്സിംഗ് റൂമിലേക്ക് പോയിട്ടില്ല. ഞാൻ അമ്പയർമാരുടെ മുറിയിൽ ഇരുന്നു. പിന്നീട് സച്ചിൻ എന്നെ വിളിച്ചു. എന്റെ കരിയറിൽ ഒരു തവണ മാത്രമാണ് ഞാൻ ടെസ്റ്റ് ക്രിക്കറ്റിൽ സ്റ്റമ്പിങ് നിന്ന് പുറത്തായതെന്നും അത് നിങ്ങൾ കാരണമാണെന്നും സച്ചിൻ പറഞ്ഞു