video
play-sharp-fill

ഒരു മാസത്തെ അവധി റദ്ദാക്കി നാല് ദിവസങ്ങൾക്ക് ശേഷം ബിശ്വനാഥ് സിൻഹ ജോലിയിൽ പ്രവേശിച്ചു

ഒരു മാസത്തെ അവധി റദ്ദാക്കി നാല് ദിവസങ്ങൾക്ക് ശേഷം ബിശ്വനാഥ് സിൻഹ ജോലിയിൽ പ്രവേശിച്ചു

Spread the love

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഒരു മാസത്തെ അവധി റദ്ദാക്കി നാല് ദിവസത്തെ അവധിയ്ക്ക് ശേഷം പ്രിന്റിംഗ് ആൻഡ് സ്റ്റേഷനറി പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ ജോലിയിൽ പ്രവേശിച്ചു. ഒരു മാസത്തെ അവധിയാണ് അപേക്ഷിച്ചിരുന്നത്. നാല് ദിവസത്തെ അവധിക്ക് ശേഷം ജോലിയിൽ പ്രവേശിക്കുകയായിരുന്നു. നേരത്തെ സിൻഹയെ പൊതുഭരണ വകുപ്പിൽ നിന്ന് മാറ്റിയത് വിവാദമായിരുന്നു. എന്നാൽ ജൂനിയർ വനിത ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പരാതിയിലായിരുന്നു മാറ്റമെന്ന് കോൺഗ്രസ് ആരോപണം ഉയർത്തിയിരുന്നു.

ബിശ്വനാഥ് സിൻഹ നിരന്തരം തനിക്ക് എസ്എംഎസും വാടാസ്പ്പ് സന്ദേശങ്ങളും അയക്കുന്നതായി ഒരു യുവവനിത ഐ.എ.എസ് ഓഫീസർ പരാതിപ്പെട്ടിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയാണ് പരസ്യമായി ആരോപിച്ചത് ഇതിന്റെ സ്‌ക്രീൻ ഷോട്ടുകളും അദ്ദേഹം പങ്കുവച്ചിരുന്നു. ഒരു ജൂനിയർ ഐഎഎസ് ഓഫീസറോട് സിൻഹ മോശമായി പെരുമാറിയതിനെ തുടർന്ന് അവരുടെ രക്ഷിതാക്കൾ നേരത്തെ മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് ട്രെയിനിംഗിലുള്ള രണ്ട് യുവ വനിത ഐഎഎസുകാരോടും ബിശ്വനാഥ് സിൻഹ സമാനമായ രീതിയിൽ പെരുമാറിയെന്നും ആരേപണമുണ്ട്. ഇവർ മുസൂറിയിലെ ഐ.എ.എസ് അക്കാദമിയിൽ ഇതേക്കുറിച്ച് പരാതി നൽകി. ഈ പരാതി മസൂറിയിൽ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. പ്രശ്‌നം ഒതുക്കി തീർക്കാൻ ബിശ്വനാഥ് സിൻഹ നേരിട്ട് ശ്രമങ്ങൾ നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല.

ബിശ്വനാഥ് സിൻഹയെ മാറ്റിയതെന്ന കാര്യം ഇനിയും സർക്കാർ വ്യക്തമാക്കിയിട്ടില്ലെന്നും സിൻഹക്കെതിരായ പരാതി സർക്കാർ മുക്കിയിരിക്കുകയാണെന്നും ജ്യോതികുമാർ ചാമക്കാല ആരോപിച്ചിരുന്നു. ഏറെനാളായി ബിശ്വനാഥ് സിൻഹക്കെതിരെ ഇങ്ങനയൊരു പരാതി യുവഐഎഎസ് ഓഫീസർമാർ കൊടുത്തതായി അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസും ചീഫ് സെക്രട്ടറിയുടെ ഓഫീസും നിഷേധിച്ചു. മന്ത്രിസഭായോഗം പൊതുഭരണസെക്രട്ടറിയെ അപ്രധാന തസ്തികയിലേക്ക് മാറ്റിയതോടെയാണ് ഇതുസംബന്ധിച്ച സംശയം ശക്തമായത്. ഐഎഎസുകാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഒരു ഐഎഎസ് ഉദ്യോഗസ്ഥ നേരത്തെ ഇക്കാര്യം തുറന്നു പറഞ്ഞിരുന്നായി സൂചനയുണ്ടായിരുന്നു.