video
play-sharp-fill
ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ കുട്ടികള്‍ക്കു മുന്നില്‍ സാന്റാക്ലോസായി ജയസൂര്യ

ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ കുട്ടികള്‍ക്കു മുന്നില്‍ സാന്റാക്ലോസായി ജയസൂര്യ

സ്വന്തം ലേഖകൻ

കൊച്ചി: ഡോക്ടറെ കാണാന്‍ കാത്തിരുന്ന കുട്ടികള്‍ക്കു മുന്നിലേക്ക് അപ്രതീക്ഷിതമായി സാന്റാ അപ്പൂപ്പനായി ചലച്ചിത്രതാരം ജയസൂര്യ. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ പീഡിയാട്രിക് വിഭാഗത്തിലെ കുട്ടികള്‍ക്ക് മുന്നിലാണ് താരം എത്തിയത്. കളിതമാശകളുമായി അവരോടൊപ്പം ചിലവിട്ട താരം കുട്ടികള്‍ക്ക് സമ്മാനം നല്‍കി. ആസ്റ്റര്‍ മെഡ്‌സിറ്റി സിഇഒ കമാന്‍ഡര്‍ ജല്‍സണ്‍ കവലക്കാട്ട്, പീഡിയാട്രിക് വിഭാഗം ഡോക്ടര്‍മാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ജയസൂര്യ ക്രിസ്മസ് കേക്ക് മുറിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റായ കുട്ടികളുടെ സമീപത്തെത്തി അവര്‍ക്കും ക്രിസമസ് ആശംസകള്‍ പങ്കുവെച്ചു.

തേർഡ് ഐ ന്യൂസിൻ്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JV0Me0BojDfD2olHYSgpXI

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group