
പൗരത്വ ബില്ല് : കോട്ടയത്ത് പ്രതിഷേധമിരമ്പി മുസ്ലീം ജുമാഅത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ പതിനായിരങ്ങൾ പങ്കെടുത്തു
സ്വന്തം ലേഖകൻ
കോട്ടയം: പൗരത്വബില്ലിൽ പ്രതിഷേധിച്ച് കോട്ടയത്ത് പ്രതിഷേധമിരമ്പി.കോട്ടയം താലൂക്ക് മുസ്ലീം ജുമാ അത്ത് കോ ഓർഡിനേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് സംഘടിപ്പിച്ച പ്രതിഷേധ റാലിയിലും സമ്മേളനത്തിലും പതിനായിരക്കണക്കിനാളുകളാണ് പങ്കെടുത്തത്.
ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുമുള്ള ആളുകളാണ് നഗരത്തിൽ പ്രതിഷേധത്തിന്് പങ്കെടുക്കുവാൻ എത്തിച്ചേർന്നത്. പ്ലക്കാർഡുകളും ബാനറുകളും മുദ്രവാക്യങ്ങളും ഉയർത്തിയായിരുന്നു പ്രതിഷേധം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ചക്കഴിഞ്ഞു മൂന്നരയ്ക്ക് താജ് ജുമുഅ മസ്ജിദിന് സമീപത്തു നിന്ന ആരംഭിച്ച പ്രതിഷേധ പ്രകടനം വൈകിട്ട് അഞ്ചുമണിയോടെ മുഴുവനായി തിരുനക്കര മൈതാനിയിൽ പ്രവേശിച്ചത്. തുടർന്ന് തിരുനക്കര മൈതാനിയിൽ പൊതു സമ്മേളനം ആരംഭിച്ചു. ഗതാഗത സൗകര്യത്തിന് ജില്ലാ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
Third Eye News Live
0