ഭരണകൂട ഫാസിസ്റ്റ് ശക്തികളുടെ അഴിഞ്ഞാട്ടം : രാജ്യമാകെ അരക്ഷിതാവസ്ഥയും അരാജകത്വവും ; ഭരണകൂട നിലപാടിനോട് വിയോജിക്കുന്നവരെ കേന്ദ്ര സർക്കാർ വെടിവെച്ച് കൊല്ലുന്നു : വി.എം സുധീരൻ
സ്വന്തം ലേഖിക
കൊച്ചി: ഭരണകൂട ഫാസിസ്റ്റ് ശക്തികളുടെ അഴിഞ്ഞാട്ടം മൂലം രാജ്യമാകെ അരക്ഷിതാവസ്ഥയും അരാജകത്വത്തിലുമാണ്. ഭരണകൂട നടപടികളോട് വിയോജിക്കുന്നവരെ വെടിവെച്ച് കൊല്ലുന്ന നടപടിയാണ് കേന്ദ്രസർക്കാറിന്റെതെന്ന് നിലപാടെന്നും വിഎം സുധീരൻ കുറ്റപ്പെടുത്തി. പൗരത്വ ഭേദഗനിയമത്തിനെതിരെ രാജ്യം മുഴുവൻ പ്രതിക്ഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് അദേഹത്തിന്റെ പ്രസ്താവന.
വ്യാഴാഴ്ച മംഗളൂരുവിൽ പൗരത്വ ഭേദഗനിയമത്തിനെതിരെ പ്രതിക്ഷേധം ശക്തമായിരുന്നു. ഇതിനെ തുടർന്നുണ്ടായ വെടിവെപ്പിൽ രണ്ടു പേർ മരിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാതലത്തിലാണ് വി എം സുധീരൻ ഫെയ്സ്ബുക്കിലൂടെ തന്റെ അഭിപ്രായം പങ്കുവെച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
രാജ്യമാകെ അരക്ഷിതാവസ്ഥയും അരാജകത്വവും ഭരണകൂട നടപടികളോട് വിയോജിക്കുന്നവരെ വെടിവെച്ച് കൊല്ലുകയും അടിച്ചമർത്തുകയും ചെയ്യുന്ന ഭരണകൂട ഫാസിസ്റ്റ് ശക്തികളുടെ അഴിഞ്ഞാട്ടം…മാധ്യമങ്ങൾക്ക് കൂച്ചുവിലങ്. മഹത്തായ ഭാരതത്തിനെ ഈ ദുർഗതിയിലേക്ക് നയിച്ചവർ ജനങ്ങളോട് കണക്ക് പറയേണ്ടിവരും.