video
play-sharp-fill

മഞ്ജുവാര്യരുടെ ഷൂട്ടിങ് കണ്ട് മതിമറന്ന മകൻ പെറ്റമ്മയെ മറന്നു ; ഒടുവിൽ അമ്മയ്ക്ക് രക്ഷകരായത് കേരള പൊലീസ്

മഞ്ജുവാര്യരുടെ ഷൂട്ടിങ് കണ്ട് മതിമറന്ന മകൻ പെറ്റമ്മയെ മറന്നു ; ഒടുവിൽ അമ്മയ്ക്ക് രക്ഷകരായത് കേരള പൊലീസ്

Spread the love

 

സ്വന്തം ലേഖിക

മലയിൻകീഴ്: മഞ്ചുവാര്യരുടെ സിനിമാ ഷൂട്ടിങ് കണ്ടുനിന്ന് അമ്മയെ മറന്ന് ഒരു മകൻ.വിളവൂർക്കാവ് സ്വദേശികളായ അമ്മയും മകനും പെൻഷൻ വിവരം തിരക്കാനായാണ് മലയിൻകീഴിലെ ട്രഷറിയിലെത്തിയത്. അമ്മ അകത്തേക്ക് പോയപ്പോൾ മകൻ പുറത്ത് നിൽക്കുകയായിരുന്നു. എന്നാൽ ട്രഷറിയിലെ നടപടികളെല്ലാം പൂർത്തിയാക്കി അമ്മ പുറത്തിറങ്ങിയപ്പോൾ മകനെ കാണാനായില്ല. ഓർമ്മക്കുറവുള്ള അമ്മയാവട്ടെ മകനെ കാത്തിരുന്ന് വലയുകയും ചെയ്തു. മൊബൈൽ ഫോണില്ലാത്തതിനാൽ മകനെ വിളിച്ച് നോക്കാനും സാധിച്ചില്ല.

ഒടുവിൽ ഈ അമ്മ വീട്ടിലേക്ക് പോകാനായി ഓട്ടോ പിടിച്ചു. എന്നാൽ, വീട് നിൽക്കുന്ന സ്ഥലം ഓർത്തെടുക്കാനായില്ല. ഓട്ടോയിൽ ഏറെ നേരം പ്രദേശത്ത് കറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ ഡ്രൈവർ മലയിൻകീഴ് കരിപ്പൂരിന് സമീപം ഇറക്കിവിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വഴിയരികിൽ നിസ്സഹായയായി നിൽക്കുന്ന അമ്മയോട് നാട്ടുകാർ വിവരം തിരക്കി പോലീസിനെ വിളിച്ചുവരുത്തുകയുമായിരുന്നു. കൈവശം ഉണ്ടായിരുന്ന പേപ്പറുകൾ പരിശോധിച്ച പോലീസിന് മകന്റെ ഫോൺ നമ്പർ കണ്ടെത്തിനായി.ഫോൺ വിളിച്ചപ്പോൾ മകൻ ട്രഷറിയുടെ സമീപത്തു തന്നെ ഉണ്ടെന്നും അവിടെയുള്ള മലയിൻകീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര പരിസരത്ത് മഞ്ജു വാര്യർ നായികയായ സിനിമയുടെ ഷൂട്ടിങ് കണ്ടു നിൽക്കുകയായിരുന്നുവെന്നും പൊലീസിനോട് പറഞ്ഞു.

അമ്മയെ സ്റ്റേഷനിലേക്കു കൂട്ടി കൊണ്ടു വന്ന പോലീസ് മകനെയും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ഒന്ന് നന്നായി ഉപദേശിച്ചാണ് പറഞ്ഞുവിട്ടത്.

 

Tags :